»   » ബസില്‍ മോഹന്‍ലാല്‍, ആരാധകര്‍ ത്രില്ലടിച്ചു!, ചിത്രങ്ങള്‍ കാണാം

ബസില്‍ മോഹന്‍ലാല്‍, ആരാധകര്‍ ത്രില്ലടിച്ചു!, ചിത്രങ്ങള്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോടും പരിസരത്തുമായി പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രവും തീര്‍ത്തും സാധാരണക്കാരന്റെ പക്ഷത്തു നിന്നാണ് നോക്കി കാണുന്നത്.

അഭിനയം കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന് പറയുമ്പോള്‍, മോഹന്‍ലാലിന്റെ മറുപടി

ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ബസില്‍ യാത്ര ചെയ്യുകയുണ്ടായി. കോടഞ്ചേരി, മുക്കം ഭാഗത്തേക്കുള്ള ബസില്‍ ലാലിനെ കണ്ട ആരാധകര്‍ ത്രില്ലടിച്ചു എന്നാണ് കേട്ടത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചില ചിത്രങ്ങള്‍ കാണാം

ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമ്പോള്‍

മുക്കം ഭാഗത്തേക്ക് പോകുന്ന ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമ്പോള്‍

ബസില്‍ മോഹന്‍ലാല്‍ ആരാധകരെ കയറുകെട്ടി നിയന്ത്രിച്ചത്

ഷൂട്ടിങിനിടെ ബസ് സ്റ്റാന്റില്‍ ലാല്‍. ചുറ്റും കൂടി നില്‍ക്കുന്ന ആരാധകരെ കയറുകെട്ടി നിയന്ത്രിച്ചത് കാണാം

കനലിന് ശേഷം ലാലും അനൂപും

ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് അനൂപ് മേനോന്‍ എത്തുന്നുണ്ട്. കനല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവില്‍ മോഹന്‍ലാലും അനൂപ് മേനോനും ഒന്നിച്ചത്

സ്‌കൂട്ടറിലും ലാല്‍ യാത്ര ചെയ്യും

ബസില്‍ മാത്രമല്ല സ്‌കൂട്ടറിലും ലാല്‍ യാത്ര ചെയ്യും. തീര്‍ത്തും ഒരു സാധാരണക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്

കോഴിക്കോട് ബസ്റ്റാന്റിലും പരിസരത്തുമായി

കോഴിക്കോട് ബസ് സ്റ്റാന്റിലും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്

മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും

ചിത്രീകരണത്തിനിടെ മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും

നിര്‍ദ്ദേശം നല്‍കുന്ന സംവിധായയകന്‍

മോഹന്‍ലാലിന് നിര്‍ദ്ദേശം നല്‍കുന്ന സംവിധായയകന്‍ ജിബു ജേക്കബ്

നായികയായി മീന

മീനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്

ദൃശ്യത്തിന് ശേഷം ലാലും മീനയും

ലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. ദൃശ്യത്തിന് വേണ്ടിയാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്

ഇടത്തരം കുടുംബ ചിത്രമായിരിക്കും

പൂര്‍ണമായുമൊരു ഇടത്തരം കുടുംബ ചിത്രമായിരിക്കും ഇതെന്ന് ഈ ചിത്രങ്ങളിലൂടെ തന്നെ വ്യക്തം. മറ്റൊരു ദൃശ്യമായിരിക്കും എന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mohanlal - Jibu Jacob Movie Location still

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X