മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പറഞ്ഞ ഡേറ്റിന് മുമ്പേ എത്തും!
മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. നവംബര്‍ നാലിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നേരത്തെ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എറണാകുളത്താണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുകയാണ്. കോഴിക്കോടിലെ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണിത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലും മീനയും
ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

രാഷ്ട്രീയ ചിത്രം
വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

പഞ്ചായത്ത് സെക്രട്ടറിയായി
ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്.

റിലീസ്
നവംബര്‍ നാലിന് ചിത്രം തിയേറ്ററുകളില്‍എത്തും.
ലാലേട്ടന്റെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications