ജിബു ജേക്കബ്ബിന്റെ സിനിമയില്‍ മോഹന്‍ലാല്‍
ജിബ്ബു ജേക്കബിന്റെ സിനിമയില്‍ മോഹന്‍ലാല്‍ നായകനായി എത്തുകയാണ്, വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബ്ബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

സിന്ധുരാജ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ നായികയെയും മറ്റ് കഥാപാത്രങ്ങളെയും പിന്നീട് തീരുമാനിക്കും. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ഡെയ്‌സ് നിര്‍മ്മിച്ച സോഫിയാ പോളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍, എം പത്മകുമാറിന്റെ കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. കനലിന്റെ ഷൂട്ടിങ്ങ് തീര്‍ന്നതിനുശേഷമേ ജിബ്ബു ജേക്കബിന്റെ പുതിയ ചിത്രത്തിലേക്ക് എത്തുകയുള്ളു.
ജിബ്ബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശശീധരന്‍ ഉള്ളത്തില്‍ തിരക്കഥ എഴുതിയ ഈ ചിത്രത്തില്‍ ബിജുമേനോനും തെന്നിന്ത്യന്‍ താരം നിക്കി ഗല്‍വാണിയുമാണ് പ്രധാന വേഷത്തില്‍ അഭിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications











