ലൂസിഫർ തിയേറ്ററുകളിൽ വൻ വിജയം!! സുവർണ്ണ റെക്കോഡ് സ്വന്തമാക്കി ലാലേട്ടൻ ചിത്രത്തിലെ ഗാനം...
Recommended Video
ലോക സിനിമ ചരിത്രത്തിൽ തന്നെ വൻ ചലനം സൃഷ്ടിച്ച ഒരു ഗാനമായിരുന്നു ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്നു തുടങ്ങുന്ന ഗാനം. ഇന്ത്യയ്ക്ക് പുറത്ത് വൻ തംരഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. ലാൽ ജോസ്- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന വെളിപാടിന്റെ പുസ്തകത്തിലെ പാട്ട് ഹിറ്റായതിനു പിന്നിൽ ഷാൻ റഹ്മാൻ എന്ന യുവ സംഗീത സംവിധായകനാണ്.
ഷാൻ റഹ്മന്റെ കരിയറിൽ അദ്ദേഹം ഒരുക്കിയ എല്ലാ പാട്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഹിറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് മാത്രമാണുളളത്. 2017 ആഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം മറ്റൊരു റെക്കോഡ് ഭേഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

ആഘോഷമാക്കി ജിമിക്കി കമ്മൽ
ജിമിക്കി കമ്മലിനു ചുവട് വയ്ക്കാത്തതായി കേരളത്തിൽ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ജിമിക്കി കമ്മൽ ആഘോഷമായിരുന്നു. ജാക്കിച്ചാൻ ഉൾപ്പെടെയുള്ള താരങ്ങൾ ജിമ്മിക്കി കമ്മലിനു ചുവട് വെച്ചിരുന്നു. ജ്യോതിക തമിഴ് ചിത്രത്തിൽ വരെ ജിമിക്കി കമ്മൽ പാട്ട് ഉൾപ്പെടുത്തിയിരുന്നു.

100 മില്യൺ വ്യൂ
അനിൽ പരച്ചൂരന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസനും , രഞ്ജിത് ഉണ്ണിയും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഈ ഗാനം ലോകം മുഴുവൻ തരംഗമായിരുന്നു. പാട്ടിന്റെ വിവിധ തരത്തിലുളള കവർ വെർഷനുകളും പുറത്തിറങ്ങിയിരുന്നു. ആദ്യ മുതൽ തന്നെ യൂട്യൂബ് റെക്കോഡികൾ തകർത്തു കൊണ്ട് പാട്ട് വൻ മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ വീണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്. ഷാൻ റഹ്മാൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 100 മില്യൺ വ്യൂസ് നേടിയ മലയാളത്തിലെ ആദ്യ വീഡിയോ ഗാനമാണിത്.

പ്രതീക്ഷിച്ച വിജയം കിട്ടിയില്ല
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ലാലേട്ടന്റെ വെളിപ്പാടിന്റെ പുസ്തകം. എന്നാൽ പ്രേക്ഷക പ്രതീക്ഷ നിലനിർത്താൻ ചിത്രത്തിനായിട്ടില്ലായിരുന്നു. എങ്കിൽ തന്നേയും ചിത്രത്തിലെ ഗാനം ആദ്യം മുതലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ജിമിക്കി കമ്മൽ പാട്ട് കേൾക്കാത്ത ഒരു മലയാളി പോലും ഉണ്ടായിരിക്കില്ല

വേള്‍ഡ് മ്യൂസികില്‍ ഒന്നാം സ്ഥാനത്ത്
സിനിമ പുറത്തിറങ്ങും മുൻപ് തന്നെ ജിമിക്കി കമ്മൽ റെക്കേഡുകൾ മറി കടന്നിരുന്നു. പാട്ട് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 മില്യൺ കാഴ്ചക്കാരെ നേടി പാട്ട് വൻ ജൈത്രയാത്ര നടത്തിയിരുന്നു. കൂടാതെ വേള്‍ഡ് മ്യൂസിക് പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനത്തും ജിമിക്കി കമ്മല്‍ എത്തിയിരുന്നു. ഹോളിവുഡില്‍ നിന്നും പല പാട്ടുകളെയും പിന്നിലാക്കിയാണ് ജിമിക്കി കമ്മല്‍ ആ നേട്ടവും കൈ വരിച്ചത്.


Click it and Unblock the Notifications











