For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിയ താത്തയും ആൽബി ചേട്ടനും സംഭവം തന്നെ!! മൈക്കിൾ ജാക്സനെവരെ വെല്ലും, ക്യാംപിൽ ‍കിടിലൻ ഡപ്പാംകൂത്ത്

  By Ankitha
  |
  റിലീഫ് ക്യാമ്പിൽ താത്തയുടെ കിടിലൻ ഡാൻസ് | Kerala Floods 2018 | Oneindia Malayalam

  പ്രളയം ജനങ്ങളുടെ ജീവിതവും സ്വപ്നവും കവർന്ന് എടുത്തു. ഒരു നിമിഷം കൊണ്ട് ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട സകലതും കൺമുന്നിൽ നിന്ന് കവർന്നെടുത്തു കൊണ്ട് പ്രകൃതി പോയപ്പോൾ ആകെ മനുഷ്യർക്ക് കൈമുതലായി ഉണ്ടായിരുന്നത് സ്വന്തം ജീവിതവും ധരിച്ചിരുന്ന വസ്ത്രവും മാത്രമായിരുന്നു. ഇതും മുറുകെ പിടിച്ച് പ്രണനു വേണ്ടിയുളള ഓട്ടപ്പാച്ചിലുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ പ്രകൃതി തെളിഞ്ഞു. എങ്കിലും ഇപ്പോഴും ജനങ്ങൾ തെളിഞ്ഞിട്ടില്ല. ചങ്ക് നീറുന്ന സങ്കടവുമായി ഇവർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞു കൂടുകയാണ്.

  തങ്ങളെ തോൽപ്പിക്കാം എന്നാൽ തളർത്താനാ‍ കഴിയില്ലെന്ന് ഇതിനോടകം തന്നെ കേരള ജനത തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതിനൊരു ഉദാഹരണമാണ് സങ്കടം ഉള്ളിലൊതുക്കി ക്യാംപുകളിൽ ആടിപ്പാടുന്ന ജനങ്ങൾ. തങ്ങളുടെ ആത്മബലം ഇതൊന്നും കൊണ്ടെന്നും നശിപ്പിക്കാൻ കഴിയില്ലെന്ന് ഇവർ തെളിയിക്കുകയാണ്.

  ആസിയ താത്തയും ആല്‍ബി ചേട്ടനും.

  ആസിയ താത്തയും ആല്‍ബി ചേട്ടനും.

  ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആസിയ താത്തയും അസൽബി ചേട്ടനുമാണ്. പ്രളയം സർവ്വതം കവർന്ന് എടുത്തിട്ടും ഇവർ ഉള്ളിലുളള ദുഃഖം പുറത്തു കാണിക്കാതെ നൃത്തം ചെയ്യുകയാണ്. ഇവർ ചിരിക്കുന്നതിനോടൊപ്പം കൂടെയുളളവരേയും ചിരിപ്പിക്കാൻ മറന്നില്ല. ദുരിതം തങ്ങളെ കീഴടക്കിയിട്ടും തങ്ങൾക്ക് ഇതൊന്നും വലിയ കാര്യമല്ല. ഇതിലും വലുത് ചാടി കടന്നവരാണ് തങ്ങൾ എന്നുളള മനോഭാവമാണ് ഇവർക്ക്. ടെരാനെല്ലൂർ ക്യാംപിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. കളക്ടർ ബ്രോ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ജിമിക്കി കമ്മൽ

  ജിമിക്കി കമ്മൽ

  ലോക ജനത തന്നെ ഏറ്റുപാടിയ ഗാനമായിരുന്നു മോഹൻലാലിന്റെ സിനിമയയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം. ലോക ജനങ്ങൾക്കിടയിൽ തന്നെ ഈ ഗാനം തരംഗമായിരുന്നു. പാട്ടിന് വിവിധ തരത്തിലുളല നൃത്ത ചുവടുകളുമായി പല ഭാഷക്കാരും എത്തിയിരുന്നു. എന്നാൽ ആസിയ താത്തയുടേയും കൂട്ടരുടേയും നൃത്തം ഒരു മനുഷ്യൻ എന്ന രീതിയിൽ സന്തോഷം തരുന്ന ഒന്നാണ്.

   ഇതാണ് കേരളത്തിലെ ക്യാംപ്

  ഇതാണ് കേരളത്തിലെ ക്യാംപ്

  ദുരിതം അനുഭവിക്കുന്നവരുടെ ക്യാംപ് എന്ന് കൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഓടിവരുന്നത്. ഭക്ഷണമോ‌ വെള്ളമോ ഇല്ലാതെ നരക തുല്യമായ വേദന അനുഭവിക്കുന്ന ക്യാംപുകളാകും. അങ്ങനെ കരുതാൻ ഒരു കാരണമുണ്ട് നാം ഇതുവരെ കണ്ട പ്രകൃതി ക്ഷോഭ ക്യാംപുകളിൽ ഈ അവസ്ഥയാണ്( മറ്റു രാജ്യങ്ങളിൽ). എന്നാൽ കേരളത്തിലെ അവസ്ഥ അങ്ങനെയല്ല. കേരളത്തിലെ ക്യാമ്പുകൾ നൃത്തവും സംഗീതവും തമാശകളും നിറഞ്ഞതാണ്.

  ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത്

  ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത്

  ആസിയ താത്ത മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലെ ആല്‍ബി ചേട്ടനും സ്റ്റാറാണ്. ചേട്ടന്റെ തമിഴ് ഡപ്പാംകൂത്ത് ഡാൻസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലാണ് ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത് ഡാന്‍സ്. ഇവരുടെ ഡാൻസും പാട്ടുമെല്ലാം പ്രമുഖർ ഉൾപ്പെടെ കേരള ജനത സ്വന്തം ഫേസ്ബുക്ക് പേജിലിൽ പങ്കുവെച്ചിട്ടുണ്ട്. ഇതൊന്നും കണ്ടു പേടിക്കുന്നവരല്ല കേരളീയർ െന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ക്യാംപുകളിലെ വീഡിയോകൾ

  English summary
  mohanlal jimmikki kammal dance from rescue camp in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X