twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത വെട്ടിക്കെട്ടുമായി ലാലേട്ടനും ജിത്തു ജോസഫും! ഇത്തവണ ഏട്ടന്റെ ഇമോഷണല്‍ ത്രില്ലറാണ്!!

    |

    Recommended Video

    വീണ്ടും ദൃശ്യം ടീം വരുന്നു | filmibeat Malayalam

    ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമൊന്നിക്കാന്‍ പോവുന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് ജിത്തു തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദി ഹിന്ദു െ്രെഫഡേ റിവ്യൂ വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജിത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഈ ചിത്രമൊരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്. എന്നാല്‍ ദൃശ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്ത് സിനിമ ആരംഭിക്കുന്ന ദിവസവും മറ്റ് കാര്യങ്ങളും പ്രഖ്യാപിക്കുമെന്നും ജിത്തു അറിയിച്ചിരിക്കുകയാണ്. മോഹന്‍ലാലിന് ഡേറ്റ് കിട്ടുന്നതിനനുസരിച്ചായിരിക്കും ഈ സിനിമയുടെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.

    mohanlal-jithu-joseph

    സിനിമ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്യിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുമെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്. ആ സിനിമ തന്നെയാണോ ഇതെന്ന കാര്യത്തില്‍ ഉറപ്പില്ല. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്.

    ജിത്തു സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. മോശമില്ലാത്ത പ്രതികരണമാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

    English summary
    Mohanlal and Jithu Joseph team again joining a emotional thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X