»   » സ്ഫടികത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍ ഭദ്രനൊപ്പം!!! ബോക്‌സ് ഓഫീസില്‍ നൂറ് കോടി???

സ്ഫടികത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍ ഭദ്രനൊപ്പം!!! ബോക്‌സ് ഓഫീസില്‍ നൂറ് കോടി???

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയകത്തിന് ശേഷം വളരെ കരുതലോടെയാണ് മോഹന്‍ലാല്‍ സിനിമകളെ സമീപിക്കുന്നത്. ഒരുപാട് സിനിമകള്‍ ചെയ്യുക എന്നതില്‍ നിന്ന് മാറി. മികച്ച സിനിമകള്‍ സൃഷ്ടിക്കാനാണ് മോഹന്‍ലാല്‍ ലക്ഷ്യം വയ്ക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമെന്ന് പേര് നേടിയ സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രനൊവീപ്പമാണ് മോഹന്‍ലാല്‍ ഇക്കുറി കൂട്ടുചേരുന്നത്. നാല് ചിത്രങ്ങളാണ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്തിട്ടുള്ളത്. 

mohanlal bhadran

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ ഭദ്രന് നേരത്തെ ഡേറ്റ് കൊടുത്തിരുന്നതാണ്. രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളുടെ നിരയിലേക്ക് ഭദ്രന്‍ ചിത്രം കടന്നു വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിര്‍മിച്ച സോഫിയ പോള്‍ ചിത്രം നിര്‍മിക്കുമെന്നാണ് കരുതുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത ഉടയോന്‍ തിയറ്ററില്‍ വന്‍ പരാജയം നേരിട്ടിരുന്നു.

spadikam

ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. അതിന് ശേഷം രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ത്തിയാക്കും. അതിന് ശേഷമായിരിക്കും ഭദ്രന്‍ ചിത്രത്തിന്റെ ചിത്രീകരണം. പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രണ്ടാമൂഴം ആരംഭിക്കുക. രണ്ടര വര്‍ഷത്തെ ഡേറ്റാണ് മോഹന്‍ലാല്‍ രണ്ടാമൂഴത്തിനായി നല്‍കിയിരിക്കുന്നത്. 

English summary
Talks within the industry suggest that Mohanlal has also committed for another project this time with Bhadran. As per reports, Mohanlal has already given the dates for the movie and they are planning to start shooting by the end of this year or early next year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam