»   » ബാഹുബലിയെ തോല്‍പിക്കാനുള്ള പുറപ്പാടാണോ മോഹന്‍ലാല്‍! മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാവുമോ?

ബാഹുബലിയെ തോല്‍പിക്കാനുള്ള പുറപ്പാടാണോ മോഹന്‍ലാല്‍! മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാവുമോ?

By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാന്‍ഡ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ സാഹോ എന്ന പ്രഭാസിന്റെ സിനിമയുടെ ചിത്രീകരണം അണിയറയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മലയാളികള്‍ക്കും ആവേശം നല്‍കുന്ന ഒരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാമോ? ഇതും സ്‌നേഹമാണോ?

സാഹോയില്‍ പ്രഭാസിനൊപ്പം മോഹന്‍ലാലും അഭിനയിക്കാന്‍ പോവുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍. അതിനൊപ്പമാണ് തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

സാഹോ


ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സാഹോ. തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണി നിരക്കുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലും?

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസിനൊപ്പം അഭിനയിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വില്ലനും വില്ലത്തിയും

ചിത്രത്തില്‍ വില്ലന്റെ വേഷത്തില്‍ അഭിനയിക്കുന്നത് ജാക്കി ഷെറഫ് ആണ്. ഒപ്പം വില്ലത്തിയായി മന്ദിര ബേഡിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്‍കി എന്ന കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്.

അനുഷ്‌ക ഷെട്ടി

ചിത്രത്തില്‍ നായികയായി അനുഷ്‌ക ഷെട്ടി വരുന്നത് സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അനുഷ്‌കയുടെ ശരീരഭാരം വര്‍ദ്ധിച്ചതാണ് അതിന് കാരണമായി പറഞ്ഞിരുന്നത്.

നായിക

സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ശ്രദ്ധ കപൂറാണ്. കത്രീന കൈഫിന് മുമ്പ് ചിത്രത്തിലേക്ക് ക്ഷണം വന്നിരുന്നെങ്കിലും ശ്രദ്ധ തന്നെ നായികയാണെന്ന് തീരുമാനിക്കുകയായിരുന്നു.

തമിഴില്‍ നിന്നും അരുണ്‍ വിജയ്


സഹോയില്‍ മോഹന്‍ലാലിനൊപ്പം തമിഴ് നടനും പിന്നണി ഗായകനുമായ അരുണ്‍ വിജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെലുങ്കില്‍ ഹിറ്റാണ് മോഹന്‍ലാല്‍


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമന്ത എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ശേഷം പ്രഭാസിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

സിനിമകളുടെ തിരക്ക്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമന്ത എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ശേഷം പ്രഭാസിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

English summary
Saaho: After Shraddha Kapoor and Jackie Shroff, Mahesh Manjrekar, Mohanlal join the Prabhas starrer
Please Wait while comments are loading...

Malayalam Photos

Go to : More Photos