ഒടിയനില്‍ നിന്നും മരക്കാറിലേക്ക്! ഹൈദരാബാദിലെ സെറ്റിലേക്ക് മോഹന്‍ലാലെത്തി! ചിത്രം വൈറലാവുന്നു! കാണൂ!

Recommended Video

ഒടിയനില്‍ നിന്നും മരക്കാറിലേക്ക് | filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇടവേള അവസാനിപ്പിച്ച് പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുകയാണെന്ന് അറിഞ്ഞത് മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമാണ് ഇരുവരും എത്തുന്നതെന്നും ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായി താനെത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുവെന്നറിയിച്ച് സന്തോഷ് ശിവനെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമ തുടങ്ങാന്‍ വൈകിയതോടെ തന്റെ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു പ്രിയദര്‍ശന്‍.

മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്കെത്തിയത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ സുനില്‍ ഷെട്ടിയും അര്‍ജുന്‍ സര്‍ജയും ചിത്രത്തിലേക്ക് എത്തുന്നുണ്ട്. ഇന്ത്യന്‍ സിനമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.

Marakkar

ഒടിയന്‍ മാണിക്യനെ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തതിന് പിന്നാലെയായാണ് കുഞ്ഞാലി മരക്കാര്‍ നാലാമനാവാനായി മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് മരക്കാറിലേക്കെത്തിയ വിവരം പങ്കുവെച്ചത്. സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X