ദൗത്യം അനില്‍ ലാല്‍ ചിത്രം തുടങ്ങുന്നു
മോഹന്‍ലാലിനെ നായനാക്കി ദൗത്യം അനില്‍ ഒരുക്കുന്ന പുതിയ ചിത്രം ഈ വര്‍ഷം തുടങ്ങും. അഞ്ചുവര്‍ഷം മുന്‍പ് തുടങ്ങാനിരുന്ന ചിത്രമാണിത്. രാജാധിരാജ നിര്‍മിച്ച നാസര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
അനില്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. മോഹന്‍ലാലിനെ നായനാക്കി അനില്‍ സംവിധാനം ചെയ്ത ദൗത്യം ഹിറ്റ് ചിത്രമായിരുന്നു. പൊലീസ് ഓഫിസറുടെ കഥ തന്നെയാണ് ഇക്കുറിയും അനില്‍ ഒരുക്കുന്നത്.
ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷം ലാല്‍ ഇതില്‍ ജോയിന്‍ ചെയ്യും. മഞ്ജു വാര്യര്‍ നായികയാകുന്ന സത്യന്‍ ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. വിഷുവിനാണ് ചിത്രം തിയറ്ററിലെത്തുക. അതിനു മുന്‍പായി ചിലപ്പോള്‍ ജോഷി ചിത്രമായ ലൈല ഓ ലൈല എത്തിയേക്കും.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ആണ് അനില്‍ ചിത്രത്തിനു ശേഷം തുടങ്ങുന്ന ചിത്രം. മിക്കവാറും ഈ നാലു ചിത്രമേ ഈ വര്‍ഷം ലാലിന്റെതായി ഉണ്ടാകുകയുള്ളൂ. മുളകുപ്പാടം ഫിലിംസ് ആണ് വൈശാഖ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദര്‍ശന്‍ ലാലിനെയും പൃഥ്വിയെയും നായകരാക്കി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യമായിരിക്കും ആരംഭിക്കുക.
2014ല്‍ മൂന്നു ചിത്രവും പരാജയപ്പെട്ടതോടെ ലാല്‍ ചിത്രങ്ങളുടെ എണ്ണം കുറച്ച് നല്ല ചിത്രം മാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications











