നീരാളി, ഒടിയന്‍, കൊച്ചുണ്ണി.. മൂന്നിനെയും ഒരു സൈഡിലാക്കി ലാലേട്ടന്‍ പറന്നു! അടുത്ത സര്‍പ്രൈസ് ഉടന്‍!

Recommended Video

ലണ്ടനിൽ നിന്നും പുതിയ മോഹൻലാൽ ചിത്രം | filmibeat Malayalam

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം തന്നെ വിജയമായിരുന്നു. ഇതോടെ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരുന്നു എന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ പൂജ ചടങ്ങുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലും ടീമില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇനിയും പേരിട്ടിട്ടില്ലെങ്കിലും വലിയ പ്രതീക്ഷയുമായിട്ടാണ് സിനിമ വരുന്നത്.

ബിലാത്തിക്കഥയാണോ?

ബിലാത്തിക്കഥയാണോ?

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമ ബിലാത്തിക്കഥയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്‍പ് മമ്മൂട്ടി അതിഥതാരമായി സിനിമയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മോഹന്‍ലാലിന്റെ പേര് പിന്നാലെ എത്തുകയായിരുന്നു. എന്നാല്‍ ബിലാത്തിക്കഥ സേതു സംവിധാനം ചെയ്യുകയാണെന്നും പുതിയ സിനിമയുമായിട്ടാണ് രഞ്ജിത്തിന്റെയും മോഹന്‍ലാലിന്റെയും വരവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു. ബിലാത്തിക്കഥയെ കുറിച്ച് വിവരങ്ങളൊന്നുമില്ലെങ്കിലും രഞ്ജിത്തിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

 മോഹന്‍ലാലിന്‍ പോസ്റ്റ്

മോഹന്‍ലാലിന്‍ പോസ്റ്റ്

ഫേസ്ബുക്കിലൂടെ സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലേക്ക് എത്തിയ കാര്യം മോഹന്‍ലാല്‍ തന്നെയാണ് തുറന്ന് പറഞ്ഞത്. കൂട്ടുകാരെ ഇനിയും പേരിടാത്ത രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ ഞാനും ജോയിന്‍ ചെയ്തിരിക്കുകയാണ്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത് തന്നെ സിനിമയുടെ പേര് പുറത്ത് വിടുമെന്നും മോഹന്‍ലാല്‍ പറയുന്നു. പൂജ ചടങ്ങുകള്‍ക്കിടെയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

 മറ്റ് വിശേഷങ്ങളിങ്ങനെ...

മറ്റ് വിശേഷങ്ങളിങ്ങനെ...

ലോഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും സിനിമയിലുണ്ടാവും. മറ്റ് താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. നേരത്തെ തീരുമാനിച്ചത് പോലെ തന്നെ മേയ് 14 ന് തന്നെയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 ലണ്ടനിലെ ലൊക്കേഷന്‍

ലണ്ടനിലെ ലൊക്കേഷന്‍

ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സിനിമയും യുകെയില്‍ നിന്നുമാണ്. ബിലാത്തിക്കഥയും പൂര്‍ണമായും ലണ്ടനില്‍ നിന്ന് ചിത്രീകരിക്കുന്ന സിനിമയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ബിലാത്തിക്കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സേതു തന്നെയാണ്. എന്നാല്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നതിനൊപ്പം രഞ്ജിത്ത് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമെത്തിയ മമ്മൂട്ടിയുടെ പുത്തന്‍ പണം സംവിധാനത്തിനൊപ്പം തിരക്കഥ, നിര്‍മാണം എന്നിവയില്‍ രഞ്ജിത്ത് പങ്കാളിയായിരുന്നു.

 അടുത്ത മാസ് സിനിമയോ?

അടുത്ത മാസ് സിനിമയോ?

മോഹന്‍ലാലിന്റെ നീരാളി ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി ഈദിന് മുന്നോടിയായി ജൂണ്‍ 14 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ട് പിന്നാലെ വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തുന്ന ഒടിയനും എത്തും. ഈ വര്‍ഷം തന്നെ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ റിലീസും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ ഈ വര്‍ഷം മോഹന്‍ലാല്‍ നായകനാവുന്ന സിനിമകളെല്ലാം ബിഗ് ബജറ്റിലെത്തുന്ന സിനിമകളായി മാറും. രഞ്ജിത്തിന്റെ സിനിമയാണോ അടുത്ത മാസ് ചിത്രമെന്നാണ് ഇനി ആരാധകര്‍ക്ക് അറിയാനുള്ളത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

രഞ്ജിത്തിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മലയാളത്തിലെ ഏറ്റവുമധികം ചെലവേറിയ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നവംബര്‍ ഒന്നിന് ഹൈരാബാദില്‍ നിന്നുമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കുന്നത്. പുതിയ വര്‍ഷം തുടങ്ങിയിട്ട് ഇതുവരെ മോഹന്‍ലാലിന്റെ സിനിമകളൊന്നും റിലീസിനെത്തിയിട്ടില്ല. അതിനാല്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കെല്ലാം വലിയ പ്രധാന്യം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X