Just In
- 12 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 28 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 45 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ കാശ്മീരില്‍ നിന്ന് കൂതറയിലെത്തി
കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ കണ്ട് ലഫ്. കേണല്‍ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. തിരിച്ചെത്തിയ ലാല്‍ തന്റെ പുതിയ ചിത്രമായ കൂതറയുടെ സെറ്റിലാണിപ്പോള്‍. കാശ്മീരില്‍ നിന്നും തിരിച്ചെത്തിയിരിക്കുന്നെന്നും ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കൂതറ ചിത്രത്തിന്റെ ടീമില്‍ റീജോയില് ചെയ്തെന്നും ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
അഞ്ച് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് ഡിസംബര്‍ രണ്ടിനാണ് മോഹന്‍ലാല്‍ കാശ്മീരിലേക്ക് പുറപ്പെട്ടത്. ലഫ് കേണല്‍ ആയശേഷം ആദ്യമായാണ് ലാല്‍ കാശ്മീരിലെത്തിയത്. ലാലിന്റെ സന്ദര്‍ശനം സൈനികര്‍ക്കെല്ലാം ആവേശമായിരുന്നു. ദൃശ്യം, ജില്ല, കൂതറ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിരക്കിലായിരുന്നു ലാലിന്റേ കാശ്മീര്‍ സന്ദര്‍ശനം. തിരിച്ചെത്തിയയുടന്‍ ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
പേര് കൊണ്ട് തന്നെ ആദ്യമെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ. മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരതിഥിവേഷമാണെന്നാണ് കേള്‍ക്കുന്നത്. സണ്ണി വെയ്നും തമിഴ് നടന് ഭരത്തുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. കൂടാതെ പഴയകാല നടി രഞ്ജിനി, തെന്നിന്ത്യന്‍ താരം ജനനി അയ്യര്‍ ഡയമണ്ട് ലെക്ലൈസ് ഫെയ്ം ഗൗതമി മേനോന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഇളയദളപതി വിജയ്ക്കൊപ്പം അഭിനയിച്ച ജില്ല. ചിത്രം പൊങ്കാലിന് തിയേറ്ററിലെത്തും. ദൃശ്യമാണ് മറ്റൊരു ചിത്രം. മെമ്മറീസിന്റെ വിജയത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത് മീനയാണ്. ഇടുക്കിയിലെ ഒരു കര്‍ഷകന്റെ കഥ പറയുന്ന ചിത്രം ക്രിസ്മസ്- ന്യൂയര്‍ പ്രമാണിച്ച് തിയേറ്ററിലെത്തും.