മോഹന്‍ലാല്‍-ജോഷി ചിത്രം മാറ്റിവച്ചു
മോഹന്‍ലാലും ജോഷിയും ലോക്പാലിനു ശേഷം സംവിധാനം ചെയ്യാനിരുന്ന ലൈല ഓ ലൈല മാറ്റിവച്ചു. കഹാനി എന്ന ഹിന്ദി ചിത്രത്തിനു തിരക്കഥ രചിച്ച സുരേഷ് നായരായിരുന്നു ലൈല ഓ ലൈലയുടെ കഥയും തിരക്കഥയും എഴുതിയിരുന്നത്. ലൈല ഓ മാറ്റിവച്ച് ജോഷി ഉടന്‍ തന്നെ ദിലീപ് ചിത്രം സംവിധാനം ചെയ്യും. വ്യാസന്‍ എടവനക്കാട് കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് സിബി കെ. തോമസും ഉദയ് കൃഷ്ണയുമാണ്.
തുടര്‍ച്ചയായി രണ്ടാമത്തെ സൂപ്പര്‍ സംവിധായക ചിത്രമാണ് ലാലിന്റെതായി മാറ്റിവയ്ക്കുന്നത്. രഞ്ജിത്തും ലാലും മഞ്ജുവാര്യരും ഒന്നിക്കാനിരുന്ന ചിത്രമാണ് ആദ്യം മാറ്റിവച്ചത്. മഞ്ജുവിന്റെ വരവ് ആഘോഷിക്കാനിരുന്ന ചിത്രമായിരുന്നു അത്. അതിനു പിന്നാലെയാണ് ജോഷി ചിത്രവും മാറ്റിവയ്ക്കുന്നത്.

മോഹന്‍ലാലിനൊപ്പം അമല പോള്‍ വീണ്ടും അഭിനയിക്കാനിരുന്ന ചിത്രമായിരുന്നു ഇത്. ലോക്പാല്‍ എന്ന ചിത്രമായിരുന്നു ലാലും ജോഷിയും അവസാനമായി ചെയ്തത്. റണ്‍ബേബി റണ്‍ എന്ന ഹിറ്റിനു ശേഷം വന്ന ഈ ചിത്രം വന്‍ പരാജയമായിരുന്നു. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സാണ് ലാലിന്.


Click it and Unblock the Notifications