മോഹന്‍ലാലിനൊപ്പം ജോയ് മാത്യു
ജോയ് മാത്യു ഒരു മമ്മൂട്ടി ആരാധകനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല അവസരങ്ങളിലും അദ്ദേഹം ആ ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ മാത്രല്ല ദുല്‍ഖര്‍ സല്‍മാനെയും ജോയ് മാത്യുവിന് ഏറെ ഇഷ്ടമാണ്. മൂന്ന് ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും രണ്ട് ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ജോയ് മാത്യു അഭിനയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ ഫാന്‍സിന് ജോയ് മാത്യുവിനോട് അത്ര പ്രിയം പോര. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോഴൊക്കെ മോഹന്‍ലാലിനെ തനിക്ക് വ്യക്തിപരമായി അറിയില്ല എന്നും ജോയ് മാത്യു പ്രത്യേകം പറാറുണ്ട്. ഇനി അങ്ങനെ പറേണ്ടി വരില്ല. ജോയ് മാത്യു മോഹന്‍ ലാലിനൊപ്പവും അഭിനയിക്കുന്നു.

ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല' എന്ന ചിത്രത്തിലാണ് ജോയ് മാത്യുവും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. 'റണ്‍ ബേബി റണ്ണി'ന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി അമല പോള്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമാണിത്. റണ്‍ ബേബി റമണ്‍ ടീം വീണ്ടും എന്നതാണ് ചിത്രത്തിനെ ആദ്യം വാര്‍ത്തകളില്‍ എത്തിച്ചത്.
പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തായ സുരേഷ് നായര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സത്യരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു അതിഥി താരമായി രമ്യ നമ്പീശനും എത്തുന്നു.
അടുത്തിടെ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഡോക്ടര്‍ ബിജു ഫേസ്ബുക്കില്‍ പോസ്റ്റീട്ടപ്പോള്‍ മോഹന്‍ലാലിനെ പിന്തുണച്ച് ജോയ് മാത്യു രംഗത്തെത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ തന്നെ ജോയ് മാത്യുവിന് കുറച്ച് മോഹന്‍ലാല്‍ ഫാന്‍സിനെ തന്റെ വലയിലാക്കാനും കഴിഞ്ഞു.


Click it and Unblock the Notifications











