കാണ്ഡഹാറില് കമലഹാസനും മോഹന് ലാലും ഒന്നിയ്ക്കുന്നു

By Staff

രണ്ട് അഭിനയ സാമ്രാട്ടുകള് ഒന്നിച്ച് ഒരേചിത്രത്തില് അഭിനയിച്ചാല് എങ്ങനെയിരിക്കും? അതും ഒരു ആക്ഷന് ത്രില്ലറില്!. ഇന്ത്യകണ്ട മികച്ച അഭിനയപ്രതിഭകളില് രണ്ടുപേരായ കമലഹാസനും മോഹന് ലാലും ഒന്നിച്ചഭിനയിക്കുന്നു.

കാണ്ഡഹാര് വിമാന റാഞ്ചലിനെ കേന്ദ്രമാക്കി മേജര് രവി ഒരുക്കുന്ന ചിത്രത്തിലാണ് കമലും ലാലും ഒന്നിയ്ക്കുന്നത്. ഇതാദ്യമായാണ് കമലും ലാലും ഒരു ചിത്രത്തില് ഒന്നിയ്ക്കുന്നത്. കാണ്ഡഹാര് എന്നുതന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് സൂചന.

കാണ്ഡഹാര് വിമാനറാഞ്ചല് ഒരു വലിയ ആഗോള ഗുഡാലോചനയുടെ ഭാഗമായി നടന്ന സംഭവമാണ്. ഇതുസംബന്ധിച്ച് കൂടുതല് കാര്യങ്ങളൊന്നും പുറംലോകത്തിനറിയില്ല. പല രാജ്യങ്ങള്ക്കും ഇതില് പങ്കുണ്ട്. തമിഴിലും മലയാളത്തിലും എടുക്കുന്ന ചിത്രങ്ങളില് ഇതിന് പിന്നിലുള്ള ഗുഡാലോചനയും സത്യങ്ങളും ആവിഷ്കരിക്കാനാണ് ഞാന് ശ്രമിക്കുന്നത്- ചിത്രത്തെക്കുറിച്ച് മേജര് രവി പറയുന്നു.

യഥാര്ത്ഥ സംഭവകഥതന്നെയാണത്രേ രവി ചിത്രത്തിനായി ഉപയോഗിക്കുന്നത്. എല്ലാം വിചാരിച്ചപോലെ നടക്കുകയാണെങ്കില് കാണ്ഡഹാറില് കമലും ലാലും തന്നെ കേന്ദ്രകഥാപാത്രങ്ങളായ കമാന്റോകളായി അഭിനയിക്കുമെന്നാണ് രവി പറയന്നത്. ഒരു ചിത്രത്തില് ഒരുമിച്ചഭിനയിക്കാന് രണ്ടുപേര്ക്കും താല്പര്യമുണ്ട്. രണ്ടുപേരും എന്റെ ഉറ്റ സുഹൃത്തുക്കളുമാണ്- രവി പറയുന്നു.

തിരുവനന്തപുരത്ത് നടന്ന ഒരു പൊതു പരിപാടിയിലാണ് മോഹന് ലാലിനൊപ്പം അഭിനയിക്കാനുള്ള തന്റെ മോഹം കമല് തുറന്നു പറഞ്ഞത്. ഇന്ത്യ കണ്ട നല്ല നടമാരില് രണ്ടുപേരെ ഒന്നിച്ച് അഭിനയിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് വലിയ ഒരു ശ്രമകരമായ ജോലി തന്നെയാണെന്നും രവി സമ്മതിക്കുന്നു.

ഇതിന് മുന്പ് മേജര് രവിയുടെതായി പുറത്തുവന്നത് മിഷന് 90 ഡെയ്സും കീര്ത്തിചക്രയുമാണ്, മിഷന് 90 ഡെയ്സ് രാജീവ് വധത്തിന് പിന്നിലെ യാഥാര്ത്ഥ്യങ്ങളെ ആവിഷ്കരിച്ചപ്പോള് മിലിട്ടറി ജീവിതവും രാജ്യസ്നേഹവുമാണ് കീര്ത്തിചക്രയില് ആവിഷ്കരിച്ചത്. കാര്ഗില് യുദ്ധത്തെ അടിസ്ഥാനമാക്കി മോഹന് ലാലിനെ നായകനാക്കി രവി മറ്റൊരു ചിത്രവും എടുക്കുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X