»   » മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam

സ്പിരിറ്റിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ലോഹം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം പലതായിരുന്നു.

ഇപ്പോഴിതാ ലോഹത്തിന് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം. ശിക്കാറിന് ശേഷം എം പത്മകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. ചിത്രം ഒക്ടോബര്‍ 23ന് റിലീസ് ചെയ്യും. മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

ശിക്കാര്‍ എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം, മോഹന്‍ലാലും എം പത്മകുമാറും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികള്‍ കണ്ടുമുട്ടുന്നതാണ് കനല്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ അനൂപ് മേനോനും നായക തുല്ല്യമായ വേഷത്തെയാണ് അവതരിപ്പിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലവന്‍ വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

ഹണി റോസാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. കൂടാതെ പ്രധാപ് പോത്തനും ശീലു അബ്രഹാമും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ലോഹമല്ല ഇത്, നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കാണാം

കനലിന്റെ ടീസര്‍ കാണുക

English summary
Kanal is an upcoming 2015 Malayalam thriller road movie, directed by M. Padmakumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam