മോഹന്‍ലാലിന്റെ കാസനോവ
ഉദയനാണ് താരം എന്ന ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് നടത്തിയത് ഒരു പരീക്ഷണമായിരുന്നു. ആ ചിത്രം റോഷന് മികച്ച തുടക്കം നല്‍കിയപ്പോള്‍ മോഹന്‍ലാലിന് കരിയറില്‍ ബ്രേക്കായി ഉദയന്‍ എന്ന കഥാപാത്രം. ഒരു ഇടവേളക്കു ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു.
ഉദയനാണ് താരം പോലെ ഒരു പരീക്ഷണമായിരുന്നു രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്കിലും റോഷന്‍ നടത്തിയത്. പുതുമുഖങ്ങളെ അണിനിരത്തി പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ആ ചിത്രത്തിനു തിരക്കഥ രചിച്ച ബോബി സഞ്ജയ് ആണ് മോഹന്‍ലാല്‍- റോഷന്‍ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.
കാസനോവ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന് ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മോഹന്‍ലാലിന്റെ അടുത്ത വര്‍ഷത്തെ പ്രൊജക്ടുകളിലൊന്നായിരിക്കും കാസനോവ. ഇംപ്രസാരിയോ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications