അമ്മയില്‍ പിളര്‍പ്പ്? മുകേഷും സിദ്ദിഖും പോരടിച്ചു, മോഹന്‍ലാലിന് മൗനം, യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍
താരസംഘടനയായ എഎംഎംഎയുടെ നിര്‍ണ്ണായകമായ യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചില താരങ്ങളെത്തിയത്. ബിനീഷിനെതിരെ ഉടന്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു അമ്മ. നാടകീയ രംഗങ്ങളായിരുന്നു യോഗത്തിനിടയില്‍ അരങ്ങേറിയത്.
താരസംഘടനയായ അമ്മയിലെ അഭിപ്രായഭിന്നതകളെക്കുറിച്ചുള്ള വിലയിരുത്തലുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അമ്മയ്ക്കുള്ളിലെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ബിനീഷിനെ താരസംഘടനയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. ദിലീപിന്റെ കാര്യം പോലെയല്ല ബിനീഷിന്റേതെന്നായിരുന്നു മുകേഷ് പറഞ്ഞത്. മോഹന്‍ലാലും ഇത് അനുകൂലിക്കുകയായിരുന്നു. യോഗത്തിനിടയില്‍ സിദ്ദിഖ് ഇറങ്ങിപ്പോയതിന് പിന്നിലെ കാരണം ഇതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
Recommended Video

ബിനീഷ് വിഷയം
അമ്മയുടെ യോഗത്തിനിടയിലെ പ്രധാന ചര്‍ച്ച ബിനീഷ് കോടിയേരിയുടെ അംഗത്വത്തെക്കുറിച്ചായിരുന്നു. ബിനീഷിനെ പുറത്തക്കണമെന്ന നിലപാടിലായിരുന്നു എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍. മുകേഷും ഗണേഷ് കുമാറും ഉള്‍പ്പടെ ഒരുവിഭാഗം ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. തങ്ങളുടെ വാദം ഇവര്‍ കൃത്യമായി അറിയിക്കുകയും ചെയ്തതോടെയായിരുന്നു വാക്ക് പോരിലേക്ക് നീങ്ങിയത്.

സിദ്ദിഖും ബാബുരാജും
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായതിന് പിന്നാലെയായാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത്. അതേ പോലെ ബിനീഷിനേയും പുറത്താക്കണമെന്നായിരുന്നു ബാബുരാജും സിദ്ദിഖും ആവശ്യപ്പെട്ടത്. ഇവരുടെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു മുകേഷും ഗണേഷ് കുമാറും എത്തിയത്. ദിലീപിനെതിരെ പരാതി നല്‍കിയ നടി സംഘടനയില്‍ തന്നെയുള്ള അംഗമായിരുന്നുവെന്നും ബിനീഷിന്റെ കാര്യം അങ്ങനെയല്ലെന്നുമായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്.

മോഹന്‍ലാലിന് മൗനം
ബിനീഷ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച വാക് പോരിലേക്ക് നീങ്ങിയപ്പോള്‍ മോഹന്‍ലാല്‍ മൗനം പാലിക്കുകയായിരുന്നു. ദിലീപ് വിഷയത്തില്‍ ചര്‍ച്ച നടത്തിയപ്പോഴും അദ്ദേഹം മൗനത്തിലായിരുന്നു. യോഗ ശേഷം പുറത്തേക്ക് ഇറങ്ങിയ താരം പത്രക്കുറിപ്പിലൂടെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. രോഷാകുലനായാണ് താരം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ബിനീഷിനോട് വിശദീകരണം തേടാനാണ് തീരുമാനിച്ചതെന്നുള്ള വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.

സിദ്ദിഖ് പറഞ്ഞത്
തൊടുപുഴയിലേക്ക് പോവാനുള്ളതിനാലാണ് താന്‍ പുറത്തേക്ക് ഇറങ്ങിയതെന്നും യോഗം കുറച്ചുസമയം കൂടിയുണ്ടെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്റെ നിലപാട് എന്താണെന്നുള്ളത് അവിടെ പറഞ്ഞിട്ടുണ്ട്. യോഗ തീരുമാനങ്ങളെക്കുറിച്ച് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നിങ്ങളെ അറിയിക്കുമെന്നും സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തീരുമാനങ്ങളെക്കുറിച്ച് പറയാനുള്ള ചുമതലയില്ല. എന്റെ വ്യക്തിപരമായ തീരുമാനത്തെക്കുറിച്ച് അവിടെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉചിതമായ തീരുമാനം തന്നെയുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











