മോഹന്‍ലാലിന്റെ മരക്കാറില്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്! പുതിയ പോസ്റ്റര്‍ പുറത്ത്

By Midhun Raj

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ നൂറ് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

marakararabikadalintesimham

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെയും കീര്‍ത്തി സുരേഷിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. മരക്കാറില്‍ ആര്‍ച്ചയെന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രാധാന്യമുളള റോളിലാണ് നടി മലയാളത്തില്‍ തിരിച്ചെത്തുന്നത്.

കീര്‍ത്തി സുരേഷിനൊപ്പം മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചത്. മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സാബു സിറിളാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X