സച്ചിന്‍ ഔട്ട് ലാലേട്ടന്‍ ഇന്‍! മഞ്ഞപ്പടയുടെ അമരക്കാരനായി മോഹന്‍ലാല്‍! പ്രിയടീമിനൊപ്പം നടനവിസ്മയവും
Recommended Video

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍വാങ്ങിയതോടെ ഇനി ആരായിരിക്കും ആ സ്ഥാനത്തേക്കെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പുതിയ അംഗത്തെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നുള്ള സൂചനയും ബ്ലാസ്റ്റേഴ്‌സ് അംഗങ്ങള്‍ നല്‍കിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ആ സര്‍പ്രൈസ് പൊളിച്ചത്. പുതിയ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ ചുമതലയേറ്റതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്. ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശനത്തിനിടയിലാണ് സുപ്രധാനമായ ഈ പ്രഖ്യാപനവും നടന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സച്ചിന്റെ വരവോട് കൂടി ടീമിന് ശക്തമായ ആരാധകപിന്തുണയായിരുന്നു ലഭിച്ചത്. ഇത് നിലനിര്‍ത്തി പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുന്നതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ നിയമിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മലയാളികളുടെ സ്വന്തം ടീമിനൊപ്പം സ്വകാര്യ അഹങ്കാരമായ താരവും കൂടി ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഐഎസ് എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ചുരുങ്ങിയ ദിനങ്ങള്‍ കൂടിയേയുള്ളൂ. അതിനിടയിലാണ് മോഹന്‍ലാലും ടീമിലേക്ക് എത്തിയത്.

സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണ് ഇതെന്നും ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 5 വര്‍ഷത്തേക്കാണ് കരാര്‍. ചെറുപ്പം മുതല്‍ ഫുട്‌ബോളും ക്രിക്കറ്റുമൊക്കെ കളിച്ചിരുന്നു. സിനിമയിലെത്തിയതിന് ശേഷവും അത് തുടരാറുണ്ട്. പക്ഷേ, അതിനായി അധികം സമയം കിട്ടാറില്ല. സമൂഹത്തെ പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കാനുള്ള കഴിവുണ്ട് ഇത്തരത്തിലുള്ള മത്സരങ്ങള്‍ക്ക്. ടീം മാനേജരായ ഡേവിഡ് ജെയിംസിന് ജേഴ്‌സി നല്‍കിയത് മോഹന്‍ലാലായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പുതിയ ജേഴ്‌സിയണിഞ്ഞ് വേദിയിലേക്കെത്തിയത്. മഞ്ഞപ്പടയുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ മോഹന്‍ലാലും കൂടി എത്തിയതോടെ ആവേശവും ഇരട്ടിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











