മേജര്‍ മഹാദേവന്റെ യുദ്ധതന്ത്രങ്ങള്‍

By Staff

കാര്‍ഗില്‍ യുദ്ധത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ 27. മേജര്‍ രവിയുടെ പുതിയ യുദ്ധചിത്രമായ കുരുക്ഷേത്രയ്ക്കു വേണ്ടി ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനം ചിത്രീകരിച്ചതും അന്നു തന്നെ. ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സൈന്യത്തിന്റെ പരിശീലനം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നത്.

കീര്‍ത്തി ചക്ര എന്ന ആദ്യ ചിത്രം കൊണ്ട് സൂപ്പര്‍സംവിധായകരുടെ നിരയിലേയ്ക്കുയര്‍ന്ന മേജര്‍ രവി, മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു യുദ്ധചിത്രം ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ആകാശം മുട്ടെ വളര്‍ന്ന് കഴിഞ്ഞു.

പാക് സൈന്യവുമായി തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ പട്ടാളക്കാര്‍ നടത്തിയ രോമാഞ്ചജനകമായ പോരാട്ടത്തിന്റെ കഥ മേജര്‍ രവി പറയുമ്പോള്‍ അതിന് വിശ്വാസ്യതയേറും.

കീര്‍ത്തി ചക്രയിലെ കേണല്‍ മഹാദേവന്‍ ഇപ്പോള്‍ മേജര്‍ മഹാദേവനാണ്. മഹാദേവന്റെ ബുദ്ധിയനുസരിച്ചാണ് കാര്‍ഗിലില്‍ ഇന്ത്യയുടെ പട്ടാളം നീങ്ങുന്നത്. കൊടും തണുപ്പില്‍, ചോരയും ചേതനയും മരവിക്കുന്ന കാലാവസ്ഥയില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നമ്മുടെ പട്ടാളക്കാര്‍ അനുഷ്ഠിക്കുന്ന ത്യാഗനിര്‍ഭരമായ സേവനത്തിന്റെ നേര്‍ക്കാഴ്ചയാവും കുരുക്ഷേത്ര.

നാല്‍പതു ദിവസത്തെ ചിത്രീകരണമാണ് കാര്‍ഗില്‍ മേഖലയില്‍ മേജര്‍ രവി പ്ലാന്‍ ചെയ്തത്. ഏറ്റവും ദുര്‍ഘടമായ യാത്രാ മാര്‍ഗം താണ്ടിയാണ് സിനിമാ സംഘം കാര്‍ഗിലില്‍ എത്തിച്ചേര്‍ന്നത്. ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം ശ്രീനഗറിലിറങ്ങി അവിടെ നിന്ന് എട്ടു മണിക്കൂര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ കാര്‍ഗിലില്‍ എത്താം. ഈ റോഡ് യാത്ര പോലും ജീവന്‍ പണയം വെച്ചേ പൂര്‍ത്തിയാക്കാനാവൂ...

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X