ഇതുവരെ കാണാത്ത യുദ്ധചിത്രം
മേജര്‍ മഹാദേവന്റെ യുദ്ധതന്ത്രങ്ങള്‍ - 2
1999ലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. അന്ന് യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ രവി വീണ്ടും അവിടെയെത്തുന്നത് സിനിമാ സംവിധായകന്റെ വേഷത്തില്‍. പട്ടാളത്തില്‍ ഉയര്‍ന്ന റാങ്കില്‍ സേവനമനുഷ്ഠിച്ചതുമൂലം മറ്റാര്‍ക്കും കിട്ടാത്ത ചില സഹായങ്ങളും സൗജന്യങ്ങളും സംവിധായകന് ലഭിക്കുന്നുണ്ട്.
സൈന്യവും സൈനികോപകരണങ്ങളുമൊക്കെ തിരശീലയില്‍ നമുക്ക് കാണാനാകുന്നത് സംവിധായകന്‍ പഴയ പട്ടാളക്കാരനായതു കൊണ്ടുമാത്രമാണ്.
മൂന്ന് യുദ്ധങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. ചെലവ് ഏഴുകോടിയലധികമായി അധികരിച്ചതിന് കാരണം അതാണ്. തീയേറ്ററില്‍ വമ്പന്‍ഹിറ്റായില്ലെങ്കില്‍ വന്‍നഷ്ടമുണ്ടാകുമെന്ന ആശങ്കയൊന്നും നിര്‍മ്മാതാവ് സന്തോഷ് ദാമോദറിനില്ല.
കഥയും തിരക്കഥയും മേജര്‍ രവിയുടേതാണ്. ആദ്യ ചിത്രമായ കീര്‍ത്തിചക്രയ്ക്ക് മികച്ച തിരക്കഥയ്ക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ രവി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കുരുക്ഷേത്രയ്ക്കു വേണ്ടി പേനയും കാമറയുമെടുത്തത്. ഗാനങ്ങള്‍ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ബോംബെ എസ് കലാമും.
സംഗീതസംവിധായകന്‍ പുതുമുഖമാണ്. എ ആര്‍ റഹ്മാന്റെ ശിഷ്യനായ സിദ്ധാര്‍ത്ഥ് വിപിന്‍.
കന്നഡ നടി താനിയാ സിംഗാണ് കുരുക്ഷേത്രയിലെ നായിക. ബിജു മേനോന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ്, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് കൊടിയേരി എന്നിവരാണ് പ്രധാന താരങ്ങള്‍.
ദാമര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ദാമര്‍ റിലീസ് തീയേറ്ററുകളിലെത്തിക്കും. മേജര്‍ മഹാദേവന്റെ യുദ്ധവിജയം കാണാന്‍ ത്രില്ലടിച്ചിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ ഓണത്തിന് കുരുക്ഷേത്രയെത്തും.
മുന്‍പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications