»   » വെളിപാടിന്റെ പുസ്തകം, ചിത്രീകരണം പൂര്‍ത്തിയായി, ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക്!!

വെളിപാടിന്റെ പുസ്തകം, ചിത്രീകരണം പൂര്‍ത്തിയായി, ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തിന്റെ സ്‌പെഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് സംവിധായകന്‍ ലാല്‍ജോസ് ഷൂട്ടിങ് പാക്ക്അപ് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്.

കോളേജ് ക്യാംപസ് സ്റ്റോറിയാണ് വെളിപാടിന്റെ പുസ്തകം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.


കോളേജിലെ ഡ്രാക്കുള

കോളേജിലെ മലയാളം പ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള. പിന്നീട് കോളേജിലെ വൈസ് പ്രിന്‍സിപ്പിളായി പ്രമോഷന്‍ ലഭിക്കുകയാണ്. മറ്റ് അധ്യാപകരില്‍ നിന്നും വ്യത്യസ്തമായ സ്വഭാവക്കാരനായ ഇടിക്കുള കോളേജിലെ ഡ്രാക്കുള എന്ന പേരിലാണ് അറിയപ്പെടുന്നത്.


ആ സര്‍പ്രൈസ് എന്താകും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെളിപ്പാടിന്റെ പുസ്തകം ഒരു സര്‍പ്രൈസ് പാക്കേജാണെന്നാണ് അറിയുന്നത്. ചിത്രത്തിലെ ആ സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.


മൂന്ന് ഗെറ്റപ്പ്

മൂന്ന് ഗെറ്റപ്പുകളിലായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മൂന്ന് ഗെറ്റപ്പുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് ലാല്‍ ജോസ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.


നായിക-മറ്റ് കഥാപാത്രങ്ങള്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. അനൂപ് മേനോന്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, ആനന്ദ് ഫെയിം അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഛായാഗ്രാഹണം-സംഗീതം

ഗോദ ഫെയിം വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.


പുലിമുരുകന്‍ ത്രിഡി

2016ന്റെ ഒടുവില്‍ പുറത്തിറങ്ങിയ വമ്പന്‍ ചിത്രം പുലിമുരുകന്റെ ത്രിഡി വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തി കഴിഞ്ഞു. കേരളത്തിലെ 60ഓളം തിയേറ്ററുകളിലാണ് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിച്ചത്.


ഒരാഴ്ചയ്ക്കുള്ളില്‍

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പുലിമുരുകന്റെ ത്രിഡി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടും. കേരളത്തിന് പുറത്ത് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല.


English summary
Mohanlal & Lal Jose Wrap Up Velipadinte Pusthakam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam