ലാല്‍ സംവിധായകന്‍, മോഹന്‍ലാല്‍ നായകന്‍
സംവിധായകന്‍ ലാല്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. നടന്‍മാര്‍ എന്ന നിലയ്ക്കു രണ്ടുലാലുമാരും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. അടുത്തവര്‍ഷം ചിത്രം തുടങ്ങും.
ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലൂടെയാണ് ലാലുമാര്‍ ഒന്നിച്ചഭിനയിച്ചത്. അതില്‍ മോഹന്‍ലാല്‍ നായകനും ലാല്‍ വില്ലനുമായിരുന്നു. പിന്നീട് ഉന്നതങ്ങളില്‍ എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചു. മോഹന്‍ലാല്‍ അതിഥി താരമായിട്ടായിരുന്നു അതില്‍ അഭിനയിച്ചിരുന്നത്. ഇക്കുറി മോഹന്‍ലാല്‍ കാമറയ്ക്കു മുന്‍പിലും ലാല്‍ പിന്‍പിലുമാണ്.
മമ്മൂട്ടിയെ നായകനാക്കി ലാല്‍ കോബ്ര എന്ന ചിത്രമൊരുക്കിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ ആദ്യമായിട്ടാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ആശിര്‍വാദ് ഫിലിംസ് ആണു നിര്‍മാണം. കഥയും തിരക്കഥയും ലാല്‍ തന്നെ നിര്‍വഹിക്കും. ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.
ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗമൊരുക്കിയാണ് ലാല്‍ സ്വതന്ത്ര സ ംവിധായകനാകുന്നത്. അതുവരെ സിദ്ധീഖ് ലാല്‍ മാര്‍ ആയിരുന്നു. രണ്ടുപേരും ഒന്നിച്ചുള്ള സമയത്ത് ചെയ്ത വിയറ്റ്‌നാം കോളനിയില്‍ മോഹന്‍ലാല്‍ നായകനായിരുന്നു. സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു വിയറ്റ്‌നാം കോളനി.
അടുത്ത വര്‍ഷം മോഹന്‍ലാലിന്റെ ഓണചിത്രമായിരിക്കും ലാല്‍ ചിത്രം. മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല. കോമഡി എന്റര്‍ട്രെയ്‌നര്‍ തന്നെയാണു ലാല്‍ ഒരുക്കുന്നത്.


Click it and Unblock the Notifications