മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഷൂട്ടിങ്ങ് തീയതി അറിയാം !!
ദേശീയ അവാര്‍ഡില്‍ പ്രത്യേക പുരസ്‌കാരം നേടിയ മോഹന്‍ലാല്‍ മേയ് 3 ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അവധിക്കാലം ആഘോഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ആനൗണ്‍സ് ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം മേയ് 15 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ദേശീയ അവാര്‍ഡില്‍ പ്രത്യേക പുരസ്‌കാരം നേടിയ താരം മേയ് 3 ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കുടുംബസമേതം അവധിക്കാലം ആഘോഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചതിനു ശേഷം ലാല്‍ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മോഹന്‍ലിനെ നായകനാക്കി ഇതാദ്യമായാണ് ലാല്‍ജോസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷമുള്ള മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഇതാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടള്ളത്.

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ചെത്തുന്നു
മോഹന്‍ലാലും ലാല്‍ ജോസും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഭയങ്കര കാമുകന്‍ മാറ്റി വെച്ചാണ് ലാല്‍ജോസ് ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നുള്ളത് ഏതൊരു സംവിധായകന്‍റേയും സ്വപ്നമാണ്.

അങ്കമാലി ഡയറീസിലെ ലിച്ചി മോഹന്‍ലാലിന്‍റെ നായികയാവുന്നു
അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മേയ് 15 ന് ഷൂട്ട് ആരംഭിക്കുന്നു
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

രണ്ട് തരം ലുക്കില്‍ പ്രത്യക്ഷപ്പെടുന്നു
വ്യത്യസ്തമായ രണ്ട് ഭാവങ്ങളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ലാലേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു നീണ്ട ജീവിതകാലമല്ല. താടി വളര്‍ത്തിയ മുഖമായിരിക്കും കഥാപാത്രത്തിന് എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പോലെ ആയിരിക്കില്ല. മറ്റൊരു ലുക്ക് ക്ലീന്‍ ഷേവും ആയിരിക്കുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.


Click it and Unblock the Notifications











