മോഹന്‍ലാല്‍ നിവിന് പാരയാവുമോ? അന്ന് ജയറാമും സുരേഷ് ഗോപിയും അനുഭവിച്ചത് പോലെയാവുമോ?

Recommended Video

മോഹൻലാൽ നിവിൻ പോളിയെ കടത്തിവെട്ടുമോ?? കായംകുളം കൊച്ചുണ്ണിയുടെ പുതിയ ചിത്രവും വൈറൽ

അതിഥി താരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചരിത്രമുണ്ട് മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറില്‍. കേവലം പത്ത് മിനിറ്റിനുള്ളില്‍ സിനിമ തന്റേതാക്കി മാറ്റിയ മോഹന്‍ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ മിന്നും താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തിക്കര പക്കിയാവാനായി എത്തിയപ്പോള്‍ മുതല്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രം പങ്കുവെച്ചിട്ടുള്ളത്. മിനിറ്റുകള്‍ക്കുള്ളിലാണ് താരം സോഷ്യല്‍ മീഡിയയെ തന്റേതാക്കി മാറ്റുന്നത്. ഇതേ കാര്യം സിനിമയിലും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. നിവിന്‍ പോളി ആരാധകരെയും ഇക്കാര്യം അലട്ടുന്നുണ്ട്.

 പുതിയ ചിത്രമെത്തി

പുതിയ ചിത്രമെത്തി

ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും മുഖാമുഖം നോക്കുന്ന പുതിയ ചിത്രം മോഹന്‍ലാലാണ് പുറത്തുവിട്ടിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതിഥി കൊണ്ടുപോവുമോ?

അതിഥി കൊണ്ടുപോവുമോ?

നിവിന്‍ പോളിയുടെ കരിയറില്‍ ഏറെ വ്യത്യസ്തമാര്‍ന്ന സിനിമയാണ് ഇതെങ്കിലും ഈ ചിത്രം മോഹന്‍ലാലിന്റെപേരില്‍ അറിയപ്പെടുമോയെന്ന ആശങ്കയാണ് നിവിന്‍ ആരാധകരെ അലട്ടുന്നത്.

നേരത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്

നേരത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്

അതിഥി താരമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചരിത്രം മോഹന്‍ലാലിന്റെ കാര്യത്തില്‍ നേരത്തെ തന്നെയുണ്ട്. ഒരുനിമിഷം കൊണ്ടാണ് മോഹന്‍ലാല്‍ സിനിമ തന്റെതാക്കി മാറ്റിയത്.

സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെ

സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെ

സുരേഷ് ഗോപിയുടെയും ജയറാമിന്റെയും അസാമാന്യ പ്രകടനത്തെ നിമിഷനേരം കൊണ്ടാണ് മോഹന്‍ലാല്‍ മറി കടന്നത്. പറഞ്ഞുവന്നത് സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ കാര്യത്തെക്കുറിച്ചാണ്. നിരഞ്ജനെന്ന ജയില്‍ പുള്ളിയായി അവസാന ഭാഗത്താണ് താരം പ്രത്യക്ഷപ്പെട്ടത്.

കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കര പക്കിയായി

കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കര പക്കിയായി

നിവിന്‍ പോളിയാണ് ടൈറ്റില്‍ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

20 മിനിറ്റോളം

20 മിനിറ്റോളം

20 മിനിറ്റോളം സമയമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് അദ്ദേഹത്തിന് വേണ്ടി മാറ്റി വെച്ചതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

10 ദിവസം

10 ദിവസം

നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് എത്തിയത്. പത്ത് ദിവസത്തെ ഡേറ്റാണ് താരം ഈ സിനിമയ്ക്കായി നല്‍കിയിട്ടുള്ളത്.

മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ

ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ട ചിത്രം കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X