»   » കൂടുതല്‍ സുന്ദരനായി മോഹന്‍ലാല്‍, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു!

കൂടുതല്‍ സുന്ദരനായി മോഹന്‍ലാല്‍, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

ഒടിയന്‍ മാണിക്കനാവുന്നതിന് വേണ്ടി പട്ടിണി കിടന്നാണെങ്കിലും തടി കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ് അദ്ദേഹം. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയാണ് അദ്ദേഹം ഈ സാഹസത്തിന് തയ്യാറായത്. സംവിധായകനിലുള്ള വിശ്വാസം കാരണമാണ് താന്‍ ഈ മേക്കോവറിന് ഇറങ്ങിയതിന് പിന്നിലെ കാരണമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

മെലിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്ലീന്‍ ഷേവ് ചെയ്തുള്ള ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. അതിന് ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

കൂടുതല്‍ സുന്ദരനായി മോഹന്‍ലാല്‍

ക്ലീന്‍ ഷേവില്‍ നിന്നും മാറി താടിയുള്ള മോഹന്‍ലാലിനെ നോക്കൂ. മോഹന്‍ലാല്‍ ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. മനോരമയുടെ പരിപാടിക്കെത്തിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

വിമര്‍ശനവും പ്രശംസയും

ഒടിയന് വേണ്ടി മെലിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. അവസാന ഘട്ട ഷെഡ്യൂളിന് വേണ്ടിയാണ് അദ്ദേഹം മെലിഞ്ഞത്.

സംവിധായകനിലുള്ള വിശ്വാസം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിനോട് മുന്‍പും സംവിധായകര്‍ മേക്കോവര്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലുക്കില്‍ മാറ്റം വരുത്തിയും ഹെയര്‍ സ്റ്റൈല്‍ മാറ്റിയുമാണ് താരം പിന്തുണച്ചത്. ഇതാദ്യമായാണ് ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായത്.

18 കിലോ കുറച്ചു

ഒടിയന്‍ മാണിക്കന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 18 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് അദ്ദേഹത്തിനെ ഇതിന് സഹായിച്ചത്.

ഒടിയനെക്കാണാന്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

ഉദ്വേഗഭരിതമായ ക്ലൈമാക്‌സ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയെക്കുറിച്ചും അത് ചെയ്യുന്നവരായ ഒടിയനെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലായിരുന്നു. ഉദ്വേഗഭരിതമായ ക്ലൈമാക്‌സ് രംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

English summary
Mohanlal's latest photo getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X