»   » പ്രണവ് തിരക്കഥകള്‍ വായിക്കുന്ന തിരക്കില്‍, സഹായത്തിന് മോഹന്‍ലാലും

പ്രണവ് തിരക്കഥകള്‍ വായിക്കുന്ന തിരക്കില്‍, സഹായത്തിന് മോഹന്‍ലാലും

By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി കാത്തിരിയ്ക്കുകയാണ് മലയാളി പ്രേക്ഷകര്‍. കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകളായി പ്രണവിന്റെ നായകനായുള്ള തിരിച്ചുവരവ് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നു.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ ചെയ്യാന്‍ താത്പര്യമില്ല; കാരണമെന്താണെന്ന് പ്രിയന്‍ പറയുന്നു

പ്രണവിന് ഇഷ്ടമുള്ള, ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള ഒരു സംവിധായകനൊപ്പം മടങ്ങി വരും എന്നാണ് കേള്‍ക്കുന്നത്. തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണത്രെ ഇപ്പോള്‍ താരപുത്രന്‍.

ലാലിന്റെ സഹായത്തോടെ

മകന്റെ നായകനായുള്ള അരങ്ങേറ്റത്തിന് വേണ്ടി മലയാള സിനിമ മുഴുവന്‍ കാത്തിരിയ്ക്കുകയാണെന്ന് മോഹന്‍ലാലിന് അറിയാം. അതുകൊണ്ട് തന്നെ നല്ലൊരു പ്രൊജക്ട് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. തിരക്കഥകള്‍ വായിച്ചു നോക്കുന്ന പ്രണവിനെ സഹായിക്കാന്‍ മോഹന്‍ലാല്‍ കൂടെ തന്നെയുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖര്‍ വന്നത് പോലെ

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോഴും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദുല്‍ഖറിന്റെ പ്രൊജക്ടുകളില്‍, എന്തിന് നായികമാരെ തിരഞ്ഞെടുക്കുന്നതില്‍ പോലും മമ്മൂട്ടി ഇടപെടാറുണ്ട് എന്നാണ് കേട്ടിരുന്നത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയും ദുല്‍ഖറും ഇത് നിഷേധിച്ചു.

പ്രണവ് വീണ്ടും അഭിനയിക്കുമ്പോള്‍

തീര്‍ച്ചയായും മോഹന്‍ലാലിന്റെ മകന്‍ നായകനായി അഭിനയിക്കുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ പ്രണവിന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു. മാത്രമല്ല, ബാലതാരമായി അഭിനയിച്ച പുനര്‍ജ്ജനി എന്ന ചിത്രത്തിന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് പ്രണവ്. അതും പ്രതീക്ഷയുടെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു.

പ്രണവ് വന്നത്

ഒന്നാമന്‍, പുനര്‍ജ്ജനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം പ്രണവ് സിനിമ ഉപേക്ഷിച്ചു. ഇടയ്ക്ക് സാഗര്‍ ഏലീയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ജീത്തു ജോസഫിന്റെ സഹസംവിധായകനായിട്ടാണ് പ്രണവ് പിന്നെ മടങ്ങി വന്നത്. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ജീത്തുവിന്റെ സഹസംവിധായകനായി പ്രവൃത്തിച്ചു.

English summary
According to reliable reports, Mohanlal, is planning to propel his son Pranav in a big way as an actor. According to few reports, the complete actor is now reading quite a number of scripts to launch Pranav, just like Mammootty did for a serious launch of Dulquer Salmaan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam