ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുവരും പ്രധാന വേഷത്തില്‍ എത്തുന്ന വാശി സിനിമയുടെ പോസ്റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയാണ് വാശി. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു ജി രാഘവ് തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയുടെ ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നല്‍കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ്‌കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണന്‍, പ്രോജക്ട് ഡിസൈനര്‍- ബാദുഷ എന്‍.എം, കലാസംവിധാനം- മഹേഷ് ശ്രീധര്‍, മേക്കപ്പ്- പി.വി ശങ്കര്‍, കോസ്റ്റ്യൂം- ദിവ്യ ജോര്‍ജ്, സൗണ്ട് ഡിസൈനിങ്- എം.ആര്‍ രാജകൃഷ്ണന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, വാഴുര്‍ ജോസ് എന്നിവരാണ്. മറ്റ് താരങ്ങളുടെ നിര്‍ണയം നടക്കുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്‌സും രമ്യാ മൂവീസും ചേര്‍ന്നാണ്. 2017ല്‍ പുറത്തിറങ്ങിയ മാച്ച് ബോക്സ്സാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications