5 നിലകളില്‍ 'അമ്മ' ആസ്ഥാന മന്ദിരം കൊച്ചിയില്‍! നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മലയാള സിനിമാ പ്രവര്‍ത്തകരുടെതായി സജീവമായി നിലനില്‍ക്കുന്ന താരസംഘടനയാണ് അമ്മ. കൊച്ചിയില്‍ തുടങ്ങിയ അമ്മ സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സംഘടനയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ നിലവിളക്ക് കൊളുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നടനൊപ്പം അമ്മയിലെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനുളള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതെന്ന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. താരസംഘടനയുടെ ജനറല്‍ ബോഡി യോഗങ്ങള്‍ ഉള്‍പ്പെടെയുളള മീറ്റിങ്ങുകള്‍ ഇനി പുതിയ ഓഫീസ് മന്ദിരത്തിലായിരിക്കും നടക്കുക. കലൂരിലെ ദേശാഭിമാനി റോഡിലാണ് പുതിയ ഓഫീസുളളത്. 5 നിലകളാണ് ഓഫീസ് മന്ദിരത്തിനുളളത്.
ഇത് പൂര്‍ണമായി സജീകരിക്കാന്‍ 6മാസത്തെ സമയപരിധിയാണ് കണക്കാക്കിയിട്ടുളളത്. പുതിയ ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ടിനി ടോം, ബാബുരാജ്, ഉണ്ണി ശിവപാല്‍,നന്ദു പൊതുവാള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


Click it and Unblock the Notifications