മോഹന്‍ലാലിന്റെ ലാലിസം
മോഹന്‍ലാലിന്റെ 'ലാലിസം' ഇന്ന് (04-11-2014) ലോഞ്ച് ചെയ്യും. ലാലിലം, മോഹന്‍ലാല്‍ തുടങ്ങുന്ന പുതിയ മ്യൂസ്‌ക് ബ്രാന്റിന്റെ പേരാണ് ലാലിസം. ലാലിസത്തിന്റെ ഔദ്യോഗിക ലോഞ്ചിനെ കുറിച്ച് മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്നാണ് മോഹന്‍ലാല്‍ മ്യൂസ് ബ്രാന്റ് തുടങ്ങുന്നത്. കൊച്ചിയില്‍ വച്ചാണ് ലോഞ്ചിങ് പരിപാടി നടക്കുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും ലാലിന്റെ പോസ്റ്റ് വ്യക്തമാക്കുന്നില്ല. ട്രൂപ്പിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്.

അഭിനയത്തിന് പുറമെ മോഹന്‍ലാല്‍ അസ്സലൊരു പിന്നണിഗായകന്‍ കൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 'റണ്‍ ബേബി റണ്ണി'ലെ 'ആറ്റുമണല്‍ പായയില്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് ഒടുവില്‍ പാടിയത്. രതീഷ് ഗേവ കമ്പോസ് ചെയ്ത ഈ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു.
'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ 'നീയറിഞ്ഞോ മേലെമാനത്ത്...' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് മോഹന്‍ലാല്‍ പിന്നണിഗാന രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന് വേണ്ടി 'എഇഐഒയു....', 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിന് വേണ്ടി 'കൈതപ്പൂവിന്‍...' തുടങ്ങി ധാരാളം പാട്ടുകള്‍ പാടി.


Click it and Unblock the Notifications











