ഉന്‍മേഷം വീണ്ടെടുക്കാന്‍ മോഹന്‍ലാല്‍

By Lakshmi

ഉന്‍മേഷം വീണ്ടെടുക്കാനായി താന്‍ ആയുര്‍വേദ ചികിത്സയ്ക്ക് പോവുകയാണെന്ന് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ലാല്‍ ആയുര്‍വേദ ചികിത്സയ്ക്ക് പോകുന്നകാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മാസമായി വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നുവെന്നും ഇത് മനസിനെയും ശരീരത്തെയും തളര്‍ത്തിയിരിക്കുകയാണെന്നും ലാല്‍ പറയുന്നു.

ഇത്തരത്തില്‍ തളര്‍ച്ച തോന്നുമ്പോഴെല്ലാം താന്‍ ആയൂര്‍വേദ ചികിത്യക്ക് വിധേയനാവുക പതിവാണെന്ന് ലാല്‍ പറയുന്നു. ചിലപ്പോള്‍ മനസ് അങ്ങനെയാണ്. ഒന്നും പറയാന്‍ തോന്നില്ല, മിണ്ടാത്ത ഒരു തത്തയെപ്പോലെ ഇത് കൂട്ടിലേയ്‌ക്കൊതുങ്ങും. എന്റെ മനസ് ഇപ്പോള്‍ അങ്ങനെയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി വിശ്രമമില്ലാത്ത അധ്വാനമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വിധേയനാവുകയാണ് ചെയ്യുക- ഇങ്ങനെ പോകുന്നു ലാലിന്റെ ബ്ലോഗ്.

Mohanlal

മനസിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ സൗഖ്യചികിത്സ. ശരീരത്തെയും മനസിനെയുമടക്കി മൗനപൂര്‍വ്വം അല്‍പം ദിവസങ്ങള്‍ അതിനുള്ള സമയമാണിത്. അത് കഴിഞ്ഞ് പുത്തന്‍ വിഷയങ്ങളും ചിന്തകളുമായി വരാം- എന്നുപറഞ്ഞാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്. എവിടേയ്ക്കാണ് താന്‍ ചികിത്സയ്ക്ക് പോകുന്നതെന്നകാര്യം ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടില്ല.

വര്‍ഷത്തില്‍ ഒരിക്കല്‍ സുഖചികിത്സയ്ക്കുവേണ്ടി ഒന്നോ രണ്ടോ ആഴ്ചക്കാലം മാറ്റിവെയ്ക്കുന്നത് മോഹന്‍ലാലിന്റെ രീതിയാണ്. അടുത്തിടെയായി ജില്ല, ദൃശ്യം തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണവും റിലീസും മറ്റുമായി ലാല്‍ തിരക്കിലായിരുന്നു. ഇതിന് പിന്നാലെ രസം, കൂതറ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങും. ദുബയില്‍ നടന്ന ഏഷ്യാനെറ്റിന്റെ അവാര്‍ഡ്ദാന പരിപാടിയുമെല്ലാമായി ജനുവരിയിലും മോഹന്‍ലാല്‍ നന്നേ തിരക്കിലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X