സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു
മോഹന്‍ലാലിനെന്താ ഇത്രയേറെ ആരാധകര്‍. അതും സ്ത്രീ ജനങ്ങള്‍ക്കിടയില്‍? പലര്‍ക്കിടയിലും ആ ചോദ്യമുണ്ടെങ്കിലും മോഹന്‍ലാലിനോട് തന്നെ ഈ ചോദ്യം ചോദിച്ചവര്‍ കുറവായിരിക്കും. മോഹന്‍ലാല്‍ എന്ത് വിചാരിക്കും എന്ന് കരുതിയാണെങ്കില്‍ ഭയപ്പെടേണ്ടതേയില്ല. സുരാജ് വെഞ്ഞാറാംമൂട് അത് ചോദിച്ചു. ചോദ്യം ലാലിന് നന്നേ ബോധിച്ചു.
പ്രായഭേദമന്യെയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. എല്ലാവരും ഇത്രത്തോളം തീവ്രമായി ചേട്ടനെ സ്‌നേഹിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ് സുരാജിന്റെ ചോദ്യം.
ചോദ്യം ചോദിച്ച സുരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ലാല്‍ ഉത്തരം തുടങ്ങിയത്. ഞാന്‍ അഭിനയിച്ച സിനിമകള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ തന്നെയാണ് അതിനുള്ള കാരണം. കൂടുതല്‍ വ്യക്തമായി തുടര്‍ന്ന് വായിക്കൂ...
പ്രായബേധമന്യേയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. എല്ലാവരും ഇത്രത്തോളം തീവ്രമായി ചേട്ടനെ സ്‌നേഹിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ് സുരാജിന്റെ ചോദ്യം. ഞാന്‍ ചെയ്തിരിക്കുന്ന സിനിമകള്‍, അല്ലെങ്കില്‍ അതിലെ കഥാപാത്രങ്ങള്‍ തന്നെയാണ് അതിനുള്ള മുഖ്യ കാരണം.-ലാല്‍ പറഞ്ഞു. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ അമ്മയെ സ്‌നേഹിയ്ക്കുന്ന മകനായും സഹോദരിയെ സ്‌നേഹിയ്ക്കുന്ന സഹോദരനായും ഒക്കെ അഭിനയിച്ചതിന്റെ പ്രതിഫലമാവാം. ഉദാഹരണത്തിന് ദൃശ്യമെടുക്കാം. 'ഇതെന്റെ വാക്കാണ് നിങ്ങള്‍ക്കൊന്നും സംഭവിയ്ക്കില്ല' എന്ന സംഭാഷണം പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ഒരു നല്ല മകനെ, ഭര്‍ത്താവിനെ, സഹോദരനെ, കാമുകനെ എന്നിങ്ങനെ എല്ലാ ബന്ധങ്ങളെയും എന്നില്‍ കാണാന്‍ കഴിയുന്നതുകൊണ്ടാവാം അത്രയും സ്‌നേഹം എനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിയ്ക്കുന്നു. അത് തികച്ചും എന്റെ കഥാപാത്രങ്ങളിലൂടെ സംഭവിച്ചതാണ്- മോഹന്‍ലാല്‍ പറഞ്ഞു. ഇങ്ങനെ ഒരു ചോദ്യം ചോദിച്ച സുരാജ് വെഞ്ഞാറാം മൂടിനോട് ലാല്‍ നന്ദി പറഞ്ഞു. കൂടുതല്‍ ആളുകള്‍ സ്‌നേഹിയ്ക്കട്ടെ എന്നാഗ്രഹിയ്ക്കുന്നു എന്നും മോഹലാല്‍ പറയുന്നു.
സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

സുരാജിന്റെ ചോദ്യം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു
കടപ്പാട്: റിലാക്‌സ് മൂവി മാഗസിന്‍


Click it and Unblock the Notifications