ഓണത്തിന് സ്‌പെഷ്യല്‍ പ്രോഗ്രാമുമായി മോഹന്‍ലാല്‍! വൈറലായി പുതിയ മേക്കോവര്‍ ചിത്രങ്ങള്‍

By Prashant V R

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. കോവിഡ് ബോധവല്‍ക്കരണവും വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം സൂപ്പര്‍താരം എത്തിയിരുന്നു. മോഹന്‍ലാലിന്റെതായി വന്ന പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ലോക് ഡൗണ്‍ സമയത്ത് സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ചും നടന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കോവിഡ് സമയത്ത് ദുരിതത്തിലായ സിനിമ പ്രവര്‍ത്തകര്‍ക്കെല്ലാം സഹായവുമായി ലാലേട്ടന്‍ മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി മാറിയിരുന്നു. സൂപ്പര്‍താരത്തിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസും നേരത്തെ കോവിഡ് കാരണം മുടങ്ങിയിരുന്നു. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്.

കൂടാതെ അണിയറയില്‍

കൂടാതെ അണിയറയില്‍ ഒരുങ്ങിയ നിരവധി ചിത്രങ്ങളുടെ ചിത്രീകരണവും ലോക്ഡൗണ്‍ കാരണം മാറ്റിവെച്ചിരുന്നു. അതേസമയം മാസങ്ങള്‍ക്ക് ശേഷമാണ് അടുത്തിടെ നടന്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. കേരളത്തിലേക്ക് എത്തിയ താരം ക്വാറന്റൈനീല്‍ കഴിഞ്ഞ ശേഷമായിരുന്നു വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് കടന്നത്.

ലോക്ഡൗണ്‍ കാലത്ത്

ലോക്ഡൗണ്‍ കാലത്ത് താടിനീട്ടിയുളള ഗെറപ്പില്‍ കണ്ട സൂപ്പര്‍താരത്തെ കേരളത്തില്‍ എത്തിയപ്പോള്‍ താടി ഇല്ലാത്ത രൂപത്തില്‍ കണ്ടിരുന്നു. ഓണം ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു നടന്‍ രൂപമാറ്റം വരുത്തിയത്. അടുത്തിടെയായിരുന്നു ലാലോണം നല്ലോണം എന്ന എഷ്യാനെറ്റ് പരിപാടിയുടെ ചിത്രീകരണം നടന്നത്.

ഈ പരിപാടിയുടെ

ഈ പരിപാടിയുടെ ചിത്രീകരണത്തിനിടെ എടുത്ത ചില ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. താടിവെച്ചുളള ഗെറ്റപ്പിലും താടി ഇല്ലാത്ത ഗെറ്റപ്പിലും ഈ ചിത്രങ്ങളില്‍ ലാലേട്ടനെ കാണാം. എഷ്യാനെറ്റിന്റെ സ്‌പെഷ്യല്‍ പ്രോഗ്രാമിന് വേണ്ടിയാണ് വ്യത്യസ്ത ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. അതേസമയം വേറിട്ട മേക്കോവറുകളിലുളള സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം

അതേസമയം നടന്റെതായി പ്രഖ്യാപിച്ച ദൃശ്യം 2വിന്റെ ചിത്രീകരണവും ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ലോക്ഡൗണ്‍ കാലത്തായിരുന്നു സിനിമയെ കുറിച്ചുളള പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ദൃശ്യം 2വിലൂടെ ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

അതേസമയം ദൃശ്യം 2വിന്

അതേസമയം ദൃശ്യം 2വിന് പുറമെ നിരവധി സിനിമകള്‍ മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഈ വര്‍ഷം തുടങ്ങാന്‍ നടന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും ഇനിയും വൈകാനാണ് സാധ്യത. ലൂസിഫറിന്റെ വന്‍വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ തന്നെ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ 2 എമ്പുരാന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X