പറഞ്ഞതു പോലെ ഇരുപത്തിയാറാം നാളിൽ അവൻ അവതരിച്ചു!! സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹൻലാൽ

പ്രേക്ഷകർ വനോളം പ്രതീക്ഷ ഉയർത്തിയാണ് പൃഥ്വിരാജിന്റെ കന്നി സംരംഭമായ ലൂസിഫറിനു വേണ്ടി കാത്തിരിക്കുന്നത്. മികച്ച നടൻ എന്ന വിശേഷണം നിസംശയം പൃഥ്വിയ്ക്ക് മേൽ ചർത്താൻ കഴിയും. ഇനി അറിയേണ്ടത് താരത്തിന്റെ സംവിധാന മികവാണ്.ചിത്രത്തിന്റെ ടീസറിനും ഫസ്റ്റ് ലുക്കിനുമൊക്കെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. അതു കൊണ്ട് തന്നെ ചിത്ര നിരാശപ്പെടുത്തില്ലെന്നുള്ള കാര്യം ഉറപ്പാണ്.

ഒരു മൾട്ടിസ്റ്റാർ ചിത്രമാണ് ലൂസിഫർ. ലാലേട്ടനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതും ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. ഇനി ആഴ്ചകളുടെ ദൈർഘ്യം മാത്രമാണുളളത് ലൂസിഫർ പ്രദർശനത്തിനെത്താൻ. മാർച്ച് 28 നാണ് റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകരുടെ ആകാംക്ഷ വാനോളം ഉയർത്തി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലൂസിഫറിലെ ആ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ലാലേട്ടൻ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ആരാണ് സ്റ്റീഫർ നെടുമ്പള്ളി എന്ന് കണ്ട് തന്നെ അറിയാം...

25  ദിവസങ്ങളായി 25 പോസ്റ്റർ

25 ദിവസങ്ങളായി 25 പോസ്റ്റർ

ലൂസിഫറിന്റെ ക്യാരക്ടർ പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജു, വിവേക് ഒബ്റോയി എന്നിങ്ങനെ ചിത്രത്തിലെ പ്രധാന താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള 25 പോസ്റ്ററുകളാണ് കഴിഞ്ഞ 25 ദിവസങ്ങളിലായി പുറത്തു വന്നത്. ഇപ്പോഴിത 26ാം ദിവസം ചിത്രത്തിലെ 26ാം മത്തെ ക്യാരക്ടറിന്റെ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ആതാ മറ്റാരു മല്ല പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

 26ാം മത്തെ  ക്യാരക്ടർ

26ാം മത്തെ ക്യാരക്ടർ

സാക്ഷാൽ സ്റ്റീഫൻ നെടുമ്പള്ളിയാണ് ലൂസിഫറിന്റെ 26ാംമത്തെ അവതാരം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥാപാത്രം കൂടിയാണിത്. പക്കാ രാഷ്ച്രീയക്കാരനായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ താരത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇന്നു പുറത്തിറങ്ങിയ ഏറ്റവും പുതിയ താരത്തിന്റെ ലുക്ക് കൂടി പുറത്തു വന്നതോടെ പ്രേക്ഷകരുടെ ആവേശം ഒരു പടി കൂടിയിട്ടുണ്ട്.

 വിവേക് ഒബ്റേയുമായി പഴയൊരു കണക്ക്

വിവേക് ഒബ്റേയുമായി പഴയൊരു കണക്ക്

ഇതു രണ്ടാം തവണയാണ് മോഹൻലാലിന് വില്ലനായി വിവേക് ഒബ്റോയ് എത്തുന്നത്. രാം ഗോപൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിൽ ലാലേട്ടന്റെ വില്ലനായി എത്തിയത് വിവേക് ഒബ്റോയ് ആയിരുന്നു. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ വില്ലനായി വീണ്ടും താരം എത്തുകയാണ്. അന്ന് ബോളിവുഡിലാണെങ്കിൽ ഇന്നും സ്വന്തം തട്ടകമായ മലയാളത്തിൽ തന്നെ. ബോബി എന്ന കഥാപാത്രത്തെയാണ് താരം ലൂസിഫറിൽ അവതരിപ്പിക്കുന്നത്. 25ാം മത്തെ ക്യാരക്ടർ പോസ്റ്ററായിട്ടായിരുന്നു ഇത് എത്തിയത്. കൂൾ വില്ലൻ ഗെറ്റപ്പിലായിരുന്ന താരം.

 അണിയറയിലും താരങ്ങൾ

അണിയറയിലും താരങ്ങൾ

ഒരു മൾട്ടിസ്റ്റാർ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വില്ലനായി എത്തുന്നത് ബോളിവുഡിന്റെ സ്വന്തം വിവേത് ഒബ്റോയ് ആണ്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിലും താരങ്ങൾ തന്നെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X