ഗുരു പൃഥ്വിരാജ്!! മോഹൻലാലുമായി ചെറിയ ബന്ധം, കുട്ടി സ്റ്റീഫൻ നെടുമ്പള്ളി ആരാണെന്ന് അറിയാമോ
പൃഥ്വിരാജിന്റെ കന്നി സംരംഭമായ ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം സകല റെക്കേഡുകളും ഭേഭിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ പ്രധാനകഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുമ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സംവിധായകൻ കൂടിയായ പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ലാലേട്ടനു വില്ലനായി എത്തുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ബോളിവുഡ് സ്റ്റാർ വിവേക് ഒബ്റോയ് ആണ്. ചിത്രത്തിൽ ചെറിയ ഭാഗങ്ങളിലാണ് താരങ്ങൾ പ്രത്യേക്ഷപ്പെടുന്നതെങ്കിലും കഥാപാത്രങ്ങൾക്ക് വലിയ റോളാണ് ചിത്രത്തിലുള്ളത്. ലൂസിഫറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കുട്ടി താരമുണ്ട്. ലാലേട്ടന്റെ ചെറുപ്പ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കുട്ടി താരം. എവിടെയോ ലാലേട്ടന്റെ ഛായയും ഈ കുഞ്ഞ് താരത്തിനുണ്ട്.. ഈ കുട്ടിത്താരം ആരാണെന്ന് അറിയാമോ..

തുടക്കം വൻ താരങ്ങളൊടൊപ്പം
മലപ്പുറം തിരൂർ കൈനിക്കരെ സ്വദേശി പി ആദർശ് ഹരീഷ് എന്ന കുട്ടി താരമാണ് കുട്ടി സ്റ്റാറൻ നെടുമ്പളളിയായി ലൂസിഫറിൽ എത്തിയത്. അരങ്ങേറ്റം കുറിച്ച ആദ്യ ചത്രം വൻ താരനിരയോടൊപ്പമായതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കൻ. മനോരമ ന്യൂസാണ് ആദർശിനെ പ്രേക്ഷകർക്കിടയിലേയ്ക്ക് കൊണ്ടു വന്നത്.

ലാലേട്ടനുമായി ചെറിയ ബന്ധം
ആദർശിന്റെ പുരുകത്തിലെ സാമ്യമാണ് ലൂസിഫറിലേയ്ക്ക് ചവിട്ട് പടിയായത്. അഞ്ജലി മോനോനിലൂടെയാണ് കുട്ടി താരത്തിനെ പൃഥ്വിയ്ക്ക് ലഭിക്കുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് കൊച്ചിയിൽ എത്തി പൃഥ്വിയെ കാണുകയായിരുന്നു. സംവിധായകൻ ആദ്യം ശ്രദ്ധിച്ചത് ആദർശിന് ലാലേട്ടനുമായുള്ള സാമ്യമായിരുന്നു. ഇവരുടെ പുരികങ്ങൾ തമ്മിൽ നല്ല സാമ്യമുണ്ടായിരുന്നു.

പൃഥ്വിയാണ് ഗുരു
അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് നൽകിയത് പൃഥ്വിരാജ് ആണെന്ന് ആദർശ് പറഞ്ഞു. കുറച്ച് രംഗങ്ങൾ അഭിനയിച്ചു കാണിച്ചു തന്നു. അതുപോലെ അഭിനയിക്കുകയായിരുന്നത്രേ. ഒരു അഭിനേതാവ് മാത്രമല്ല മികച്ച ഗായകൻ കൂടിയാണ് ആദർശ്,. പൃഥ്വിയെ പോലെ തന്നെ ലലേട്ടൻ കടുത്ത ഫാൻ കൂടിയാണ്. തിരിച്ചു പോകുന്ന ദിവസം ലാലേട്ടനോടൊപ്പം നിന്ന് ഫോട്ടോ എടുത്ത സന്തോഷവും കുട്ടി താരം അഭിമുഖത്തിൽ പങ്കുവെച്ചു.

കന്നി ചിത്രം
പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം ധരിക്കുന്ന ആദ്യ ചിത്രമാണ് ലൂസിഫർ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ഒരു പുതുമുഖ സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് തിയേറ്ററുകളിൽ നിന്ന് ചത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. എല്ലാ വർക്കും ചിത്രത്തിൽ തുല്യ പരിഗണനയുള്ള കഥാപാത്രങ്ങൾ കൊടുക്കാൻ പൃഥ്വിയ്ക്ക് കഴിഞ്ഞു. കന്നി ചിത്രത്തിൽ തന്നെ പൃഥ്വി എന്ന സംവിധായകന്റെ കഴിവ് എത്രത്തോളമാണെന്ന് പ്രകടമാണ്.


Click it and Unblock the Notifications