കാത്തിരിപ്പിനൊടുവില്‍ ലൂസിഫറുമായി ലാലേട്ടനും പൃഥ്വിയുമെത്തുന്നു! ടൈറ്റില്‍ വീഡിയോ പുറത്ത്! കാണൂ
Recommended Video

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലാലേട്ടന്‍ നായകനാവുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ലൂസിഫര്‍ പ്രഖ്യാപിച്ചതു മുതല്‍ക്കു തന്നെ സമൂഹമാധ്യമങ്ങളില്‍ സിനിമാ പ്രേമികള്‍ ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
പൃഥ്വിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുമ്പോള്‍ മികച്ചൊരു ചിത്രം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒടിയന്‍,നീരാളി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ അഭിനയിക്കാനെത്തുന്നത്. തിരക്കഥ രചന പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനുളള തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

ലാലേട്ടനും പൃഥ്വിയും
ലാലേട്ടനും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ലൂസിഫറിന് ഇത്രയുമധികം സ്വീകാര്യത ചലച്ചിത്ര പ്രേമികളില്‍ നിന്നും ലഭിക്കുവാനുളള പ്രധാന കാരണം. മുരളി ഗോപിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലൂസിഫറിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. മലയാളത്തിലിറങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കയൊരുക്കിയിട്ടുളള ആളാണ് മുരളി ഗോപി. അടുത്തിടെ ദീലിപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരുന്നത് മുരളി ഗോപിയായിരുന്നു. പൃഥിരാജിന്റെ സംവിധാനത്തില്‍ മാസും ക്ലാസും ചേര്‍ന്നൊരു മോഹന്‍ലാല്‍ സിനിമയാണ് ആരാധകര് പ്രതീക്ഷിക്കുന്നത്. ഒടിയന്‍,നീരാളി എന്നീ ചിത്രങ്ങള്‍ പോലെ തന്നെ ലാലേട്ടന് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍.

ലൂസിഫര്‍
ഏറെ നാളായി സംവിധാന മോഹം മനസില്‍ കൊണ്ടുനടക്കുന്ന ആളാണ് പൃഥ്വിരാജ്.നല്ലൊരു കഥ ലഭിച്ചാല്‍ തീര്‍ച്ചയായും ഒരു ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്. ട്രാഫിക്ക്,വേട്ട എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ രാജേഷ് പിളളയായിരുന്നു ആദ്യ ലൂസിഫര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. നിരവധി സിനിമകളുടെ തിരക്കുകള്‍ക്കിടെയാണ് പൃഥ്വി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. തിരക്കഥാ രചന പൂര്‍ത്തിയായ ലൂസിഫര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ലൂസിഫറിലെ ലുക്ക്
ലൂസിഫറിലെ ലാലേട്ടന്റെ ലുക്ക് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികളും ആരാധകരും നല്‍കിയിരുന്നത്. വ്യത്യസ്ഥമായ ലുക്കിലും ഗെറ്റപ്പിലുമാണ് ലാലേട്ടനെ ചിത്രത്തില്‍ കാണിച്ചിരുന്നത്. ഈ ചിത്രം വെച്ച് നിരവധി ഫാന്‍ മേയ്ഡ് പോസ്റ്ററുകള്‍ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ലൂസിഫറിലെ ലാലേട്ടന്റെ ശരിക്കുമുളള ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ടൈറ്റില്‍ വീഡിയോ
തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിന്റ ടൈറ്റില്‍ വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില്‍ ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതത്തിലാണ് ലൂസിഫറിന്റെ ടൈറ്റില്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒടിയന്‍, നീരാളി എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതിനാല്‍ ലൂസിഫറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications