മോഹൻലാലിന്റെ ലൂസിഫർ ജനങ്ങളുടെ വഴി മുടക്കി!! പാളയം റോഡ് അടച്ചു, പിന്നെയുണ്ടായത്....വീഡിയോ കാണൂ
മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്
മലയാള സിനിമ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പമായം അണിയുന്ന ചിത്രമാണ് ലൂസിഫർ. ഇതു കൂടാതെ ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ലൂസിഫർ. മലയാള സിനിമയിൽ വമ്പൻ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്.
മലയാളികളുടെ സൂപ്പർ താരം മോഹൻലാലിനോടൊപ്പം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് ബോളിവുഡ് താരം വിവേക് ഒബ്റോയി എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം കഴിഞ്ഞതു മുതൽ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ജനങ്ങൾ. എന്നാൽ ഇപ്പോൾ ലാലേട്ടന്റെ ലൂസിഫർ ജനങ്ങൾക്ക് എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്.

ലൂസിഫർ ജനങ്ങളെ വലച്ചു
ലൂസിഫറിന്റെ ചിത്രീകരണം തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനങ്ങളെ വലച്ചിരിക്കുകയാണ്. റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനായി ജനങ്ങൾക്ക് മുന്നറിയിപ്പു കൊടുക്കാതെ പോലീസ് വഴി അടച്ചു. ഇതാണ് വിനായായത്.

പാളയത്ത് വഴി ബ്ലോക്ക് ചെയ്തു
ചൊവ്വാഴ്ച രാവിലെ ആറ് മുതൽ പാളയം ഫ്ലൈ ഓവർ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു. ഇതിനെ തുടർന്ന് കൊല്ലം , കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടിയിരുന്ന ബസുകളും വാഹനങ്ങളും വഴി തിരിച്ച് വിട്ടിരുന്നു. പാളയം ഫ്ലൈ ഓവർ ബ്ലോക്ക് ചെയ്തതേടെ അണ്ടർ പാസേജ് വഴിയും പാളയം രക്തസാക്ഷി മണ്ഡപം റോഡിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. കൂടാതെ ഷൂട്ടിങ് കാണുന്നതിനായി ജനങ്ങളും തടിച്ചു കൂടിയതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെടുകയായിരുന്നു.

പോലീസിന്റെ അനുമതി വാങ്ങി
സിനിമയുടെ ചിത്രീകരണത്തിനായി ഡിസിപി സുരേഷ് കുമാറിന്റെ അനുമതി വാങ്ങിയതായി സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ ജനങ്ങളെ തിരത്തിൽ കുരുക്കിയ പോലീസിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായ വിമർശനംവും ഉയർന്ന് വരുന്നുണ്ട്. വലിയൊരും സമരം നടക്കുന്ന ഇടത്തേയ്ക്ക് മോഹൻലാൽ അംബാസിഡർ കാറിൽ വന്നിറങ്ങുന്ന രംഗമാണ് ഇന്ന് ചിത്രീകരിച്ചത്.

തിരുവനന്തപുരത്ത് ചിത്രീകരണം
ഈ മാസം മുഴുവൻ തലസ്ഥാനത്തെ വിവിധ ഭാഗങ്ങളായിലായി ലൂസിഫറിന്റെ ചിത്രീകരണം നടക്കുക. നേരത്തെ കനകക്കുന്ന് കൊട്ടരത്തിൽ മോഹൻലാലും മഞ്ജുവാര്യറും തമ്മിലുളള സീനുകൾ ചിത്രീകരിച്ചിരുന്നു. വണ്ടിപ്പെരിയാർ, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം, എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.

പൊളിറ്റിക്കല്‍ ത്രില്ലർ
പൊളിറ്റിക്കല്‍ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.

കാസ്റ്റിങ്
വന്‍ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മോഹൻലാലിനോടൊപ്പം ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ, സച്ചിൻ ഖഡേക്കർ,
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് സായികുമാര്‍,സുനില്‍ സുഗത,ഫാസില്‍,സാനിയ അയ്യപ്പന്‍,താരാ കല്ല്യാണ്‍,മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൃഥ്വി ഇന്ദ്രൻ കോമ്പോ
ഇതിനു മുൻപും പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തിയിട്ടുണ്ട്. എന്നാൽ ലൂസിഫറിൽ ഒരു മാറ്റമുണ്ട്. അനിയൻ സംവിധായകന്റെ കുപ്പായം ധരിക്കുമ്പോൾ ചേട്ടൻ ക്യാമറയ്ക്ക് മുന്നിൽ അഭിനേതാവായി എത്തുകയാണ്. അനുജന്റെ സംവിധാനത്തില്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നതിന്റെ സന്തോഷവും ഇന്ദ്രൻ ഇതിനും മുൻപ് അറിയിച്ചിരുന്നു.


Click it and Unblock the Notifications











