ലൂസിഫറിലെ മോഹൻലാലിന്റെ മാസ് ഫൈറ്റുകൾക്ക് അംഗീകാരം!! നന്ദി അറിയിച്ച് സ്റ്റണ്ട് മാസ്റ്റർ സിൽവ...

തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് കൂട്ട്ക്കെട്ടിൽ പിറന്ന ലൂസിഫർ. മാർച്ച് 28 ന് റിലീസിനെത്തിയ ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വിജയം കീഴടക്കുകയാണ് . അഭിനേതാതാവെന്ന നിലയിൽ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ പഥ്വിരാജ് സംവിധാനത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് ലൂസിഫറിലൂടെ താരം തെളിയിച്ചിട്ടുണ്ട്.

ഒരു നീണ്ട് ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ തിരികെ കിട്ടിയെന്നാണ് ചിത്രത്തിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ലാലേട്ടനിൻ നിന്ന് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ് ലൂസിഫറിലൂടെ കിട്ടിയതെന്നു ആരാധകർ പറയുന്നണ്ട്. ലാലേട്ടൻ മാത്രമല്ല ബാക്കി താരങ്ങളും ലൂസിഫറിൽ മികച്ച പ്രകടനമായിരുന്നു. ലൂസഫിറിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് ലാലേട്ടന്റെ ആക്ഷൻ രംഗങ്ങളായിരുന്നു. ഇതിനു പിന്നിൽ സ്റ്റണ്ട് ഡയറക്ടർ സിൽവ സ്റ്റണ്ടായിരുന്നു.

  ലൂസിഫറിലെ ആക്ഷൻ

ലൂസിഫറിലെ ആക്ഷൻ

ലാലേട്ടന്‌റെ ആക്ഷൻ രംഗങ്ങൾ എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. പല മോഹൻലാൽ ചിത്രങ്ങളുടേയും ഹൈലൈറ്റ് ആക്ഷൻ രംഗങ്ങളാണ്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മോഹൻലാലിന്റെ ആക്ഷൻ ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നിൽ സ്റ്റണ്ട് മാസ്റ്റർ സിൽവ സ്റ്റണ്ടാണ്.

 ലൂസിഫർ കൊണ്ടു വന്നത്

ലൂസിഫർ കൊണ്ടു വന്നത്

ഇപ്പോഴിത ലൂസിപറിലെ സ്റ്റണ്ട് രംഗത്തിലൂടെ മഴവില്ല മനോരമയുടെ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റർ സിൽവ സ്റ്റണ്ട്. 2019 ലെ മികച്ച സ്റ്റണ്ട് ഡയറക്ടറിനുള്ള അവാർഡിന് മഴവില്ല് മനോരമയുടെ പുരസ്കാരം സിൽവയ്ക്കാണ് ലഭിച്ചത്. ഇതിന് അദ്ദേഹം നന്ദി അറിയിച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൂസിഫറിനും മഴവില്ല് മനോരമയ്ക്കും നന്ദി അറിയിച്ചത്.

ലൂസിഫറിനെ  തേടിയെത്തി പുരസ്കാരങ്ങൾ

ലൂസിഫറിനെ തേടിയെത്തി പുരസ്കാരങ്ങൾ

മാർച്ച് 28 ന് പുറത്തിറങ്ങിയ ലൂസിഫർ ഇപ്പോഴും മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോ, ലൂസിഫറിനെ തേടി പുരസ്കാരങ്ങൾ എത്തുകയാണ്. മഴവില്ല് മനോരമയിലൂടെ ലൂസിഫറിനു ലഭിക്കുന്ന ആദ്യ പുരസ്കാരമാണിത്.

  മികച്ച ആക്ഷൻചിത്രം

മികച്ച ആക്ഷൻചിത്രം

2019 ൽ പുറത്തിറങ്ങിയഒരു മികച്ച ആക്ഷൻ ചിത്രമായിരുന്നു ലൂസിഫർ. ലാലേട്ടൻ മാസ് ഗെറ്റപ്പും അതിനെ കടപിടിക്കുന്ന രീതിയിലുളള പഞ്ച് ഡയലോഗും ആക്ഷൻ സീനുമായിരുന്നു പ്രേക്ഷകർ ആഘോഷമാക്കിയത്. ചിത്രത്തിലെ ഓരോ രംഗങ്ങളും തിയേറ്ററുകളിൽ വൻ ആഘോഷമാക്കുകയായിരുന്നു ആരാധകർ. രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ

 ഹിറ്റാകാനുള്ള  മറ്റൊരു കാരണം

ഹിറ്റാകാനുള്ള മറ്റൊരു കാരണം

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ ലാലേട്ടനെ കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ടൊവിനോ, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാലേട്ടനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ കൂടി എത്തിയതോടെ ചിത്രത്തിന്റെ മൈലേജ് ഒന്നുകൂടി കൂടിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X