ശിക്കാറിനു ശേഷം ലാലിന്റെ കനല്‍
മോഹന്‍ലാലും എം. പത്മകുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് കനല്‍ എന്നു പേരിട്ടു. മുന്‍ ചിത്രമായ ശിക്കാര്‍ പോലെ ഇതുമൊരു ത്രില്ലര്‍ ത ന്നെയാണ്. ശിക്കാറിനു തിരക്കഥയെഴുതിയ സുരേഷ്ബാബു തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ദുബൈയില്‍ ജോലി നഷ്ടപ്പെട്ട് നാ്ട്ടിലെത്തുന്ന രണ്ടുപേരുടെ കഥയാണിത്. രണ്ടുപേരും പ്രതികാരബുദ്ധിയോടെയാണു തിരിച്ചെത്തുന്നത്. എന്നാല്‍ ദുബൈയില്‍ ഒരു ബന്ധവുമില്ലാതിരുന്ന ഇവര്‍ നാട്ടിലെത്തിയതോടെയാണ് ലക്ഷ്യം ഒന്നാണെന്നു തിരിച്ചറിയുന്നത്.

മോഹന്‍ലാലിനൊപ്പം മലയാളത്തിലെ യുവനടനും പ്രധാന വേഷം ചെയ്യും. അതാരാണെന്നു തീരുമാനമായിട്ടില്ല.
ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത എല്ലാ ചിത്രവും വന്‍ പരാജയമായിരുന്നു. ജയറാമിനെ നായകനാക്കിയ തിരുവമ്പാടി തമ്പാന്‍ ആയിരുന്നു ഇതില്‍ ഏറ്റവും പരാജയപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ നായകനായ പോളിടെക്‌നിക്ക് ആയിരുന്നു പിന്നീടു വന്ന ചിത്രം. അതും വേണ്ടത്ര വിജയിച്ചില്ല. അതിനു ശേഷം ജലം എന്നൊരു ചെറിയ ബജറ്റ് ചിത്രവും പത്മകുമാര്‍ ചെയ്തു. സുരേഷ്ബാബു തന്നെയായിരുന്നു ഇതിനും കഥയെഴുതിയിരുന്നത്. അത് ഇനിയും റിലീസ് ചെയ്തിട്ടില്ല.
ശിക്കാറിലെ പോലെ പല രഹസ്യങ്ങള്‍ സൂക്ഷിക്കുന്നൊരു കഥാപാത്രത്തെയാണ് ലാല്‍ കനലില്‍ അവതരിപ്പിക്കുന്നത്. മനസ്സില്‍ എരിയുന്ന കനലുമായി ജീവിക്കുന്ന രണ്ടുപേരുടെ കഥയാണിത്.


Click it and Unblock the Notifications