»   » മാടമ്പിയുടെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍ സംവിധായകനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം

മാടമ്പിയുടെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍ സംവിധായകനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം

Posted By: Sanviya
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാടമ്പി. മോഹന്‍ലാല്‍, അജ്മല്‍ അമീര്‍, കാവ്യ മാധവന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മോശമാക്കിയില്ല.

മോഹന്‍ലാലിനെ വലിയ നടനാക്കിയ കോഴിക്കോട്ടുകാര്‍!!

എന്നാല്‍ ചിത്രീകരണ സമയത്ത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനോട് മോഹന്‍ലാല്‍ ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ അമ്മ മഴക്കാറിന് എന്ന തുടങ്ങുന്ന ഗാനത്തിന് ലിപ് മൂവ്‌മെന്റ് നല്‍കാന്‍ കഴിയുമോ എന്നായിരുന്നു ബി ഉണ്ണികൃഷ്ണനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബി ഉണ്ണികൃഷ്ണന്റെ മറുപടി ഇതായിരുന്നു.

മോഹന്‍ലാലിന് ബി ഉണ്ണികൃഷ്ണന്‍റെ മറുപടി

എന്നാല്‍ മോഹന്‍ലാലിന്റെ ആവശ്യം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നിരസിച്ചു. സ്‌നേഹത്തോടെ തന്നെയായിരുന്നു മോഹന്‍ലാലിന് ബി ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കിയത്.

ബി ഉണ്ണികൃഷ്ണന്‍റെ തീരുമാനം

ആ ഗാനം ലിപ് മൂവ്‌മെന്റില്ലാതെ ചിത്രീകരിക്കാനാണ് തീരുമാനിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ അറിയിച്ചു.

ഒരു പെര്‍ഫക്ട് ഗായകനാണെന്ന് തോന്നി പോകും

സിനിമയില്‍ ഗാനങ്ങള്‍ക്കൊപ്പം ചുണ്ട് അനക്കുന്ന മോഹന്‍ലാലിനെ കണ്ടാല്‍ ഒരു പെര്‍ഫക്ട് ഗായകനാണെന്ന് പറഞ്ഞ് പോകും. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ ലിപ് മൂവ്‌മെന്റിനെ പലരും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

ഗാനം പാടി അഭിനയിക്കുന്നത് ആസ്വദിച്ചതുകൊണ്ടായിരിക്കണം മാടമ്പിയില്‍ ലിപ്മൂവ്‌മെന്റിന് വേണ്ടി മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്.

English summary
Mohanlal in Madampi Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam