മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. അതിലൊരു പ്രത്യേകതയുണ്ട്. മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ചപ്പോഴൊക്കെ ഒരു പട്ടാള സിനിമയാണ് പിറന്നത്. ഇത്തവണ അതില്‍ നിന്നൊരു പ്രത്യേകതയുണ്ട്. അതൊരു പൂര്‍ണ കുടുംബ ചിത്രമായിരിക്കും.
കീര്‍ത്തി ചക്ര എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും മേജര്‍ രവിയും ആദ്യമായി ഒന്നിച്ചത്. നിരൂപക പ്രശംസയും നേടി ചിത്രം ബോക്‌സോഫീസീല്‍ മികച്ച വിജയം നേടി. മേജര്‍ രവിയുടെ പട്ടാളജീവിതത്തിലെ അനുഭവങ്ങളായിരുന്നു മോഹന്‍ലാലും അദ്ദേഹവും ഒന്നിച്ച ചിത്രങ്ങളത്രയും

കീര്‍ത്തി ചക്രയ്ക്ക് ശേഷം കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടു കെട്ട് ഒന്നിച്ചു. എന്നാല്‍ കീര്‍ത്തി ചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ പിന്നീട് വന്ന മൂന്ന് ചിത്രങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മേജര്‍ രവി തന്നെയാണ് മോഹന്‍ലാലിനെ നായകനാക്കി അടുത്ത ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് പറഞ്ഞത്. അതൊരു പട്ടാള ചിത്രമായിരിക്കില്ല, മറിച്ചൊരു കുടുംബ ചിത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യാണ് മേജര്‍ രവിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഇന്നലെ (23-01-2014) റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











