'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'; ഇത് അനിയന്റെ സ്നേഹം; മമ്മൂട്ടിക്ക് ശബരിമലയിൽ മോഹൻലാലിന്റെ വഴിപാട്

ശബരിമല ദർശനത്തിനെത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്ന് വെെകുന്നേരത്തോടെയാണ് മോഹൻലാൽ ശബരമലയിൽ എത്തിയത്. പമ്പയിൽ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങും. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രം എമ്പുരാൻ റിലീസിനടുത്തിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്.

മമ്മൂട്ടിക്കുള്ള വഴിപാടിന്റെ രസീത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിക്കുന്നത്.
പ്രിയപ്പെട്ട ഇക്കയ്ക്ക് വേണ്ടിയുള്ള അനിയന്റെ സ്നേഹമാണിതെന്ന് ആരാധകർ പറയുന്നു. മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃ​ദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും. തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്.

Mohanlal Mammootty

മമ്മൂട്ടി മോഹൻലാൽ സൗ​ഹൃദത്തിന്റെ ആഴത്തെക്കുറിച്ച് അടുത്തിടെ നടി സുഹാസിനി പരാമർശിക്കുകയുണ്ടായി. ഭർത്താവ് സംവിധായകൻ മണിരത്നം പറഞ്ഞ കാര്യങ്ങളാണ് സുഹാസിനി പങ്കുവെച്ചത്. മമ്മൂട്ടിയോട് കഥ പറയാൻ മണി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ വന്ന് ഒരു വടിയെടുത്ത് മമ്മൂട്ടി അവനെ ഓടിച്ചു. ആരാണതെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ മമ്മൂട്ടി രണ്ട് അടി മമ്മൂട്ടി അവന് കൊടുത്ത കാര്യം മണി തന്നോട് പറഞ്ഞിരുന്നെന്ന് സുഹാസിനി ഓർത്തു.

ഇതേക്കുറിച്ച് മോഹൻലാലും സംസാരിക്കുകയുണ്ടായി. മലയാളത്തിലെ അഭിനേതാക്കൾ തമ്മിൽ കുടുംബ ബന്ധം പോലെയുള്ള ബന്ധമുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. നാൽപത് വർഷമായുള്ള സാഹോദര ബന്ധമാണ് മമ്മൂട്ടിയുമായെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒട്ടനവധി തവണ ഇരുവരുടെയും സിനികൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകൾ ഇപ്പോഴും നടക്കുന്നു, കരിയറിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉയർച്ച താഴ്ചകൾ വന്നും പോയുമിരിക്കുന്നു. എന്നാൽ ഇതൊന്നും മോഹൻലാൽ-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിന്ന് കടന്ന് പോകുന്നത്. മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് തുടരെ പരാജയങ്ങളാണ്. ആരാധകർ ഇത് ചർച്ചയാക്കാറുണ്ടെങ്കിലും ഇതൊന്നും താരങ്ങളുടെ ആത്മബന്ധത്തെ ബാധിച്ചതേയില്ല. ‌

Take a Poll

16 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റമ​ദാൻ മായതിനാൽ ഷൂട്ടിം​ഗിൽ നിന്ന് മാറി നിൽക്കുകയാണ് മമ്മൂട്ടി. ഇടവേള കഴിഞ്ഞ് താരം സെറ്റിലേക്ക് മടങ്ങും. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് പ്രേക്ഷകർ കണ്ടത്. 2008 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർഹിറ്റായിരുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് ക്യാൻസർ സ്ഥിരീകരിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. കുടലിൽ ക്യാൻസർ ബാധിച്ചെന്നും ഇത് കൊണ്ടാണ് ഷൂട്ടിം​ഗിൽ നിന്നും മാറി നിൽക്കുന്നത് എന്നായിരുന്നു വാദം. എന്നാൽ മമ്മൂട്ടിയുടെ ടീം വാർത്ത നിഷേധിച്ചു. നടന് ആരോ​ഗ്യ പ്രശ്നമില്ലെന്നും റമദാൻ മാസത്തിൽ നോമ്പെടുക്കുന്നതിനാൽ ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണെന്ന് ടീം വ്യക്തമാക്കി.

FAQs
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രായം

73 കാരനാണ് മമ്മൂട്ടി. മോ​ഹൻലാലിന്റെ പ്രായം 64 ഉം. ജേഷ്ഠനെ പോലെയാണ് മമ്മൂട്ടിയെ മോഹൻലാൽ കാണുന്നത്. ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ മോഹൻലാൽ വിളിക്കുന്നതും.

Filmibeat Entertainment

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X