മമ്മൂട്ടിയും മോഹന്‍ലാലും അഭിനയരംഗത്തെ മഹാമേരുക്കള്‍ തന്നെ: വിനയന്‍
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സംവിധായകന്‍ വിനയന്‍ താരതമ്യം ചെയ്‌തെന്നും സൂപ്പര്‍സ്റ്റാറുകളെ വിനയന് കണ്ണിനുമുന്നില്‍ കണ്ടുകൂടെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മലയാളത്തലെ മുഖ്യതാര ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍വരെ വന്നിരുന്നു. ഒന്നിനോടും ഇതുവരെ പ്രതികരിക്കാതിരുന്ന വിനയന്‍ ഇപ്പോള്‍ പേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
മോഹന്‍ലാലിനെയും മ്മമൂട്ടിയെയും ഞാന്‍ ഒരിക്കലും താരതമ്യം ചെയ്തില്ലെന്നാണ് വിനയന്‍ പറയുന്നത്. പോസ്റ്റിനൊപ്പം വിനയന്‍ പറഞ്ഞത് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കമന്റും വിനയന്‍ ഇട്ടിട്ടുണ്ട്. ഒന്നില്‍ മമ്മൂട്ടി സൂപ്പര്‍സ്റ്റാറല്ലെന്നും മോഹന്‍ലാലിന്റെ ഏഴയലത്ത് അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്നുമാണുള്ളത്. മറ്റൊന്നില്‍ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറല്ലെന്നും മമ്മൂട്ടിയുടെ ഏഴയലത്ത് അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്നും പറയുന്നു.

ഇതിലേതാണ് സത്യമെന്ന് ചോദിച്ചുകൊണ്ടാണ് വിനയന്റെ വിശദീകരണം തുടങ്ങുന്നത്. ഇത്തരം നുണകള്‍ പ്രചരിപ്പിച്ച് എന്ന അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കുക ഇത് ശിഖണ്ഡികള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഞാന്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ഓരോ നടന്മാര്‍ക്കും അവരുടേതായ കഴിവുണ്ടെന്നും ചെറിയ നടനായ ഇന്ദ്രന്‍സിന് പോലും മറ്റുള്ളവരമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത കഴിവുകളുണ്ടായിരിക്കാം എന്നും വിനയന്‍ പറഞ്ഞു.
മോഹന്‍ലാലും മമ്മൂട്ടിയും അഭിനയരംഗത്തെ മഹാമേരുക്കള്‍ തന്നെയാണ്. എനിക്ക് പലകാര്യങ്ങളിലും അവരുമായും അവരുടെ സംഘടനയുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ തരംതാണ അഭിപ്രായവും പ്രവൃത്തിയും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഉള്ളത് തുറന്നുപറയാന്‍ മടിയുമില്ല. അതിനെ ബഹുമാനക്കുറവായി കാണുകയരുത്. പക്ഷെ ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞ് തോത്പിക്കാന്‍ നോക്കണ്ട- വിനയന്‍ പറഞ്ഞു.


Click it and Unblock the Notifications