»   » താര പോരാട്ടം ഇനി മംഗലാപുരത്ത്! മോഹന്‍ലാലും മമ്മൂട്ടിയും ഒരേ ലൊക്കേഷനില്‍!

താര പോരാട്ടം ഇനി മംഗലാപുരത്ത്! മോഹന്‍ലാലും മമ്മൂട്ടിയും ഒരേ ലൊക്കേഷനില്‍!

Posted By: JINCE K BENNY
Subscribe to Filmibeat Malayalam

മലയാളത്തിന്റെ താരരാജക്കന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന നിമിഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും ആവേശത്തിന്റെ നിമിഷങ്ങളാണ്. എന്നാല്‍ ഇക്കുറി വെള്ളിത്തിരയില്ല സൂപ്പര്‍ താരങ്ങളുടെ സംഗമം എന്ന് മാത്രം. ഇതിഹാസ കഥ പറയുന്ന രണ്ട് ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുതാരങ്ങളും ഇപ്പോള്‍ മംഗാലപുരത്തുള്ളത്.

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു, ആരും സന്തോഷിച്ചില്ല.. ഞാനും ഹാപ്പിയല്ല എന്ന് വിദ്യ ബാലന്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ മംഗലാപുരത്ത് എത്തിയിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിങ്കളാഴ്ച് മമ്മൂട്ടി മംഗലാപുരത്ത് എത്തി. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിക്കുന്നത്.

mammopoty

മാമാങ്കവും കായംകുളം കൊച്ചുണ്ണിയും സമീപ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നു എന്ന് മാത്രമല്ല, മോഹന്‍ലാലും മമ്മൂട്ടിയും താമസിക്കുന്നതും ഒരേ ഹോട്ടലിലാണ്. ആദ്യമായിട്ടല്ല മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ സമീപ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍, സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ എറണാകുളത്ത് ഒരേ ബില്‍ഡിംഗിന്റെ മുകളിലും താഴെയും നിലകളിലായാണ് ചിത്രീകരിച്ചത്.

ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിപ്പിക്കുന്നത്. അതിഥി വേഷമാണ് മോഹന്‍ലാലിന്റേത്. കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഉടവാളേന്തുന്ന ചിത്രമാണ് മാമാങ്കം. രണ്ട് സിനിമകളും പീരിയഡ് സിനിമകളാണെന്നതും ഒരു പ്രത്യേകതയാണ്.

English summary
Mohanlal and Mammootty at Manglore for two epics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam