Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് സത്യമാണ്
കുറേ നാളായി കേള്‍ക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നു എന്ന്. വാര്‍ത്തകളല്ലാതെ ഇതുവെര സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കേട്ടോളൂ, മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നതുകൊണ്ട് മാത്രമല്ല, എല്ലാ തരത്തിലും ഒരു യമണ്ഡന്‍ ചിത്രമൊരുങ്ങുന്നു.
നായകന്മാരായെത്തുന്ന മോഹന്‍ലാലും മമ്മൂട്ടിയും. അതു മാറ്റി നിര്‍ത്തിയാല്‍, രഞ്ജിത്തും രണ്‍ജി പണിക്കരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം സാക്ഷാന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. പോരെ പൂരം.
ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. അധികം വൈകാതെ ചിത്രീകരണം ആരംഭിയ്ക്കും. യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഈ ചിത്രം 'ട്വന്റി 20' യെ കവച്ചുവയ്ക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വലയിരുത്തല്‍.
ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോട് ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടിയോടുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുരയാണ്.