ഷാജി കൈലാസ് ഉറപ്പു നല്‍കുന്നു, മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കും
മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച് ഒരു സിനിമ കൂടെ വരുന്നെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറേയായി. വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമൊന്നുമായില്ലെങ്കിലും വാര്‍ത്ത മലാളി പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു.
പ്രിയദര്‍ശന്റെയും ഷാജി കൈലാസിന്റെയും ഓരോ സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നതെന്നാണ് ഒടുവില്‍ കേട്ടിരുന്നത്. എന്നാല്‍ ഷാജി കൈലാസോ മോഹന്‍ലാലോ മമ്മൂട്ടിയോ പ്രിയദര്‍ശനോ വിഷയത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് വിശ്വാസത്തിലെടുത്തിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഷാജി കൈലാസ് ഉറപ്പു തരുന്നു, എന്റെ അടുത്ത ചിത്രം മോഹന്‍ലാലിനും മമ്മൂട്ടിയക്കും ഒപ്പമാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ട രണ്‍ജി പണിക്കറും രഞ്ജിത്തും ചിത്രത്തില്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും ഷാജി കൈലാസ് ഉറപ്പു നല്‍കി. ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും എനിക്കൊപ്പം ഉണ്ടാകണം എന്നുമാണ്് ഷാജി കൈലാസിന്റെ പോസ്റ്റ്.
ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രം ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് ആയിരിക്കും.


Click it and Unblock the Notifications











