മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇംഗ്ളീഷ് അറിയില്ല

By Nirmal Balakrishnan

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇംഗ്ളീഷറിയില്ല. അതുകൊണ്ട് അവര്‍ ചെന്നുപെടുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. യഥാര്‍ഥ ജീവിതത്തിലെ കഥയല്ല കേട്ടോ. ലാലും മമ്മൂട്ടിയും ഇംഗ്ളീഷറിയാത്തവരായി അഭിനയിക്കുന്നത് പുതിയ ചിത്രങ്ങളിലാണ്. ഡോ. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയിലാണ് മോഹന്‍ലാല്‍ ഇംഗ്ലിഷറിയാത്തവനായി അഭിനയിക്കുത്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലിഷ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇംഗ്ലിഷ് അറിയാത്തവനായി അഭിനയിക്കുന്നത്.

രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളും പാരകളുമാണ് മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയില്‍. പെരുച്ചാഴി ജഗന്നാഥന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. അയാള്‍ക്ക് എതിരാളിയായി ഫ്രാന്‍സിസ് കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ മുകേഷും അവതരിപ്പിക്കും. രണ്ടുപേരും ഇവിടെ പരസ്പരം പാരവച്ചുകൊണ്ടാണ് മുന്നേറുന്നത്. ഇംഗ്ലിഷ് അറിയാത്ത പെരുച്ചാഴിക്ക് ഒരു പ്രാവശ്യം അമേരിക്കയിലേക്കു പോകേണ്ടി വരുന്നു. അവിടെ ഭാഷയറിയാതെ അയാള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് ചിത്രത്തില്‍പറയുന്നത്. മുഴുനീള കോമഡിയാണ് ചിത്രം.

Mohan Lal

ഹോളണ്ടുകാരി കരോളിന്‍ ബൈക്ക് ആണ് മമ്മൂട്ടി ചിത്രത്തില്‍ നായിക. കൊച്ചി ഹാര്‍ബറിലെ തൊഴിലാളിയായ മാലിക് ഭായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളംമാത്രമേ മാലിക് ഭായിക്ക് അറിയൂ. അദ്ദേഹഗത്തിന്റെ അടുത്ത് ഇംഗ്ലിഷ് മാത്രമറിയുന്ന മിഷേല്‍ എന്ന വിദേശ വനിത എത്തുന്നു. ഇവര്‍ തമ്മിലുള്ള ആശയവിമയമാണ് മംഗ്ലീഷ് എന്നചിത്രത്തില്‍. കോമഡി ട്രാക്കില്‍ തന്നെയാണ് ചിത്രം മുന്നേറുന്നത്. റിയാസ് ആണ് തിരക്കഥ എഴുതുന്നത്. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാണം. ടിനി ടോം, ബാലചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, ജോജോ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X