»   » ലാലിനും മമ്മൂട്ടിയ്ക്കുമൊന്നുമില്ലാത്ത ഒരു കാര്യം ദിലീപിനുണ്ട്, പൊളി പടങ്ങളും വിജയിക്കാന്‍ കാരണമതാണ്

ലാലിനും മമ്മൂട്ടിയ്ക്കുമൊന്നുമില്ലാത്ത ഒരു കാര്യം ദിലീപിനുണ്ട്, പൊളി പടങ്ങളും വിജയിക്കാന്‍ കാരണമതാണ്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ എന്ന വലിയ ലോകത്ത് പിടിച്ചു നില്ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ വേണം. കഴിവ് മാത്രം മതി എന്ന് പറയുന്നത് തെറ്റാണ്, ഭാഗ്യവും അല്പസ്വല്‍പം തന്ത്രങ്ങളും ഉണ്ടെങ്കില്‍ മാത്രമേ സിനിമാ ലോകത്ത് നിലനില്‍പുള്ളൂ.

എന്തോളം വിവാഹ മോചനം നടക്കുന്നു, പിന്നെയാണോ സൗഹൃദം, എന്നാലും ഞെട്ടിച്ച മലയാളത്തിലെ അടിപിടികള്‍

ഇനി വരുന്നൊരു തലമുറയ്ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ മൂന്ന് നാല് പതിറ്റാണ്ടുകള്‍ തുടര്‍ന്ന് നിന്ന് പോകാന്‍ കഴിയില്ല എന്ന് ആദ്യകാല സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ രാജസേനന്‍ പറയുന്നു.

ഇനിയൊരു താരം വരില്ല

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ മുപ്പത് - നാല്‍പത് കൊല്ലം ഒരു ഇന്റസ്ട്രിയില്‍ തുടരാന്‍ ഇനിയൊരു താരത്തിന് കഴിയില്ല എന്നാണ് രാജസേനന്‍ പറയുന്നത്. അഞ്ചോ ആറോ കൊല്ലങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ള ഒരു താരത്തിന്റെ നിലനില്‍പ്

ലാലും മമ്മൂട്ടിയും

തങ്ങള്‍ക്ക് നിലനില്‍പില്ലെന്ന് ഇപ്പോഴുള്ള താരങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ വളരെ സെലക്ടീവാകുന്നത്. അവര്‍ക്ക് പേടിയും ടെന്‍ഷനുമാണ്. ലാലിനും മമ്മൂട്ടിയ്ക്കും അതുണ്ടായിരുന്നില്ല. ഇരുവരും യഥാര്‍ത്ഥ കലാകാരന്മാരാണ്.

ദിലീപിന് മാത്രമുള്ളത്

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമുമൊക്കെ കഴിവുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു കാര്യം ദിലീപിനുണ്ട്, മാര്‍ക്കറ്റിങ്!. മാര്‍ക്കറ്റിങിന്റെ കാര്യത്തില്‍ ദിലീപിനോളം വരില്ല മമ്മൂട്ടിയും മോഹന്‍ലാലും. ദിലീപിനെ കണ്ടിട്ടാണ് ലാലും മമ്മൂട്ടിയും മാര്‍ക്കറ്റിങ് പഠിച്ചത് തന്നെ.

മാര്‍ക്കറ്റിങ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്

ദിലീപിന്റെ ചില സിനിമകള്‍ പരിശോധിച്ചാല്‍ നമുക്ക് നടന്റെ മാര്‍ക്കറ്റിങിനെ കുറിച്ച് മനസ്സിലാകും. തീരെ മോശമായ സിനിമയും മാര്‍ക്കറ്റിങിലൂടെ ജനങ്ങളിലെത്തിക്കാന്‍ ദിലീപിനറിയാം. ഒരു സിനിമ വിജയിക്കണമെങ്കില്‍ വേണ്ട ഘടകങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ ദിലീപിന് നല്ല ധാരണയുണ്ട്- രാജസേനന്‍ പറഞ്ഞു.

English summary
Mohanlal and Mammootty learned cinema marketing from Dileep says Rajasenan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam