»   » മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹസനും ചിരഞ്ജീവിയും രജനീകാന്തിന്റെ 2.0 ടീസര്‍ ലോഞ്ച് തകര്‍ക്കും!

മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹസനും ചിരഞ്ജീവിയും രജനീകാന്തിന്റെ 2.0 ടീസര്‍ ലോഞ്ച് തകര്‍ക്കും!

Posted By:
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അതുല്യ പ്രതിഭകളെല്ലാം ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ദിലീപിനൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ചങ്കായി നിന്ന മീനാക്ഷി, ഈ മകള്‍ കാണിച്ചതല്ലേ ഹീറോയിസം?

ചിരഞ്ജീവി, കമല്‍ഹസന്‍, തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുന്നുണ്ട്. ഇതോടെയാണ് ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷമായത്. ഇന്ത്യന്‍ സിനിമയിലെ അതുല്യ താരങ്ങളെല്ലാം ഒരുമിക്കുന്ന ചടങ്ങായി ടീസര്‍ ലോഞ്ച് മാറുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.

യന്തിരന് ശേഷം രജനീകാന്തും ശങ്കറും

ബ്രഹമാണ്ഡ ചിത്രമായ യന്തിരന് ശേഷം ശങ്കറും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 2.0. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്‍.

ടീസറിനായി കാത്തിരിക്കുന്നു

ചിത്രത്തിന്റെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

മമ്മൂട്ടിയും മോഹന്‍ലാലും

ടീസര്‍ ലോഞ്ചില്‍ മുഖ്യാതിഥികളായി മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.

ശങ്കറിന്റെ അപ്‌ഡേറ്റ്

ടീസര്‍ പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാമ് ശങ്കര്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ടീസര്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്. ഫെബ്രുവരി പകുതിയോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു.

കേരളക്കരയും കാത്തിരിപ്പിലാണ്

തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും രജനീകാന്ത് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം

ഇന്ത്യന്‍ സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രജനീകാന്തിന്റെ 2.0. സമീപകാലത്ത് രാഷ്ട്രീയ പാര്‍ട്ടി കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന് ശേഷമുള്ള റിലീസുകളും ഏറെ പ്രധാനപ്പെട്ടതാണ്. ഭാഷാഭേദമില്ലാതെ ഇന്ത്യയൊന്നാകെ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

2.0 വിതരണാവകാശം സ്വന്തമാക്കിയത്.

രജനീകാന്ത് ചിത്രമായ 2.0 യുടെ കേരളത്തിലെ വിതരണാവകാശം ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ആദ്യമായാണ് അന്യഭാഷ സിനിമയുമായി എത്തുന്നത്

മലയാള സിനിമയിലെ മുന്‍നിര വിതരണക്കമ്പനികളിലൊന്നാണെങ്കിലും ഇതുവരെ ഈ ബാനറില്‍ നിന്നും അന്യഭാഷാ ചിത്രങ്ങള്‍ വിതരണം ചെയ്തിരുന്നില്ല. ഇതാദ്യമായാണ് ആഗസ്റ്റ് സിനിമാസ് അന്യഭാഷാ ചിത്രവുമായി എത്തുന്നത്.

English summary
Mohanlal and Mammootty likely to attend 2.0 teaser launch event!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam